മീന്‍ പിടിത്തതിനിടെ കടലില്‍ തെറിച്ചുവീണു; തൊഴിലാളിയെ കാണാനില്ല, തിരച്ചില്‍ തുടരുന്നു
ബേപ്പൂര്‍: (www.kvartha.com 12.10.2021) മീന്‍ പിടിത്തതിനിടെ കടലില്‍ തെറിച്ചുവീണ രണ്ടു തൊഴിലാളികളില്‍ ഒരാളെ കാണാനില്ല. രാമനാട്ടുകര സ്വദേശി സിദ്ദീഖി(57)നെയാണ് കാണാതായത്. അപകടത്തില്‍പെട്ട ബംഗാള്‍ സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു.
ശനിയാഴ്ച വൈകീട്ട് ബേപ്പൂരില്‍നിന്നും മീന്‍ബന്ധനത്തിന് പോയ ചേക്കിന്റകത്ത് നഫ്തറിന്റെ ഉടമസ്ഥതയിലുള്ള 'ചെറാട്ടല്‍' ബോടില്‍നിന്നാണ് അപകടം സംഭവിച്ചത്. തിങ്കളാഴ്ച പകല്‍ മൂന്നു മണിക്കാണ് തൊഴിലാളികള്‍ കടലില്‍ വീണത്. സമീപത്ത് മത്സ്യബന്ധനം നടത്തിയിരുന്ന കുളച്ചല്‍ സ്വദേശിയുടെ 'ഡെന്മാര്‍ക്' ബോടിന്റെ വല ചെറാട്ടല്‍ ബോടുമായി കൊളുത്തിയപ്പോള്‍, നിയന്ത്രണം തെറ്റി തൊഴിലാളികള്‍ കടലില്‍ തെറിച്ചു വീഴുകയായിരുന്നു. അപകടത്തില്‍ ഉടന്‍തന്നെ ബംഗാള്‍ സ്വദേശിയെ രക്ഷപ്പെടുത്തി. സിദ്ദീഖിനെ കാണാതാവുകയായിരുന്നു.
തുടര്‍ന്ന് സമീപ ഭാഗങ്ങളിലായി കടലില്‍ 'മീന്‍പിടിത്തം നടത്തിയിരുന്ന 20ഓളം ബോടുകള്‍ ചേര്‍ന്ന് കാണാതായ തൊഴിലാളിക്കുവേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും ശക്തമായ കാറ്റും മഴയും തടസമാകുന്നു.
Powered by Info News For You

Comments
Post a Comment