തിരുവനന്തപുരം മെഡികല്‍ കോളജില്‍ ആരോഗ്യ മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം; എത്തിയത് രാത്രി പത്തരയോടെ; ഒബ്‌സര്‍വേഷന്‍ റൂമുകള്‍, വാര്‍ഡുകള്‍ എന്നിവ സന്ദര്‍ശിച്ചു, വീഡിയോ
തിരുവനന്തപുരം: (www.kvartha.com 29.10.2021) മുന്നറിയിപ്പുകള്‍ ഇല്ലാതെ രാത്രി മെഡികല്‍ കോളജില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. പ്രത്യേകിച്ച് അറിപ്പ് ഒന്നും നല്‍കാതെ വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് മന്ത്രി മെഡികല്‍ കോളജില്‍ എത്തിയത്.
ആദ്യം കാഷ്വാലിറ്റിയിലെത്തിയ മന്ത്രി രോഗികളും അവര്‍ക്കൊപ്പമെത്തിയവരുമായി സംസാരിച്ച് വിവരങ്ങള്‍ ആരാഞ്ഞു. തുടര്‍ന്ന് ഒബ്‌സര്‍വേഷന്‍ റൂമുകള്‍, വാര്‍ഡുകള്‍ എന്നിവയും മന്ത്രി സന്ദര്‍ശിച്ചു. മെഡികല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് മനസ്സിലാക്കിയ മന്ത്രി ആരോഗ്യപ്രവര്‍ത്തകരുമായും സംസാരിച്ചു.
മൂന്ന് മണിക്കൂറോളം മെഡികല്‍ കോളജില്‍ ചെലവഴിച്ചതിന് ശേഷമാണ് മന്ത്രി ആശുപത്രി വിട്ടത്. ആരോഗ്യമന്ത്രിയുടെ ഫേസ്ബുക് പേജിലൂടെ മിന്നല്‍ സന്ദര്‍ശനത്തിന്റെ വീഡിയോ സഹിതമാണ് പോസ്റ്റ് ചെയ്തത്.
ഫേസ്ബുക് പോസ്റ്റിലെ കുറിപ്പ്:
മുന്നറിയിപ്പുകള്‍ നല്‍കാതെ ഇന്നലെ രാത്രി 10.30 യ്ക്ക് ശേഷം സന്ദര്‍ശനം നടത്തി. ആദ്യം കാഷ്വാലിറ്റിയിലാണ് എത്തിയത്. ഒബ്‌സര്‍വേഷന്‍ റൂമുകള്‍, വാര്‍ഡുകള്‍ എന്നിവ സന്ദര്‍ശിച്ചു. ജനങ്ങളുമായി ആശയവിനിമയം നടത്തി. മെഡികല്‍ കോളജ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടു. ഡ്യൂടിയിലുണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകരുമായി ആശയ വിനിമയം നടത്തി. മൂന്ന് മണിക്കൂറോളം മെഡികല്‍ കോളജില്‍ ചെലവഴിച്ചു.
Keywords: News, Kerala, State, Thiruvananthapuram, Health, Health Minister, Medical College, Minister, Facebook, Video, Health Minister's sudden visit to Thiruvananthapuram Medical College at night
Powered by Info News For You

Comments
Post a Comment