'നവരാത്രി എല്ലാവരുടെ ജീവതത്തിലും ഐശ്വര്യവും ആരോഗ്യവും സമൃദ്ധിയും നല്‍കുന്നതാകട്ടെ'; ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: (www.kvartha.com 07.10.2021) നവരാത്രി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നവരാത്രി എല്ലാവരുടെ ജീവതത്തിലും ഐശ്വര്യവും ആരോഗ്യവും സമൃദ്ധിയും നല്‍കുന്നതാകട്ടെ എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറച്ചു. 

'എല്ലാവര്‍ക്കും നവരാത്രി ആശംസകള്‍. ജഗത് ജനനിയെ ആരാധിക്കുന്ന ദിനങ്ങളാണ് ഇനി വരുന്നത്. നവരാത്രി എല്ലാവരുടെ ജീവതത്തിലും ഐശ്വര്യവും ആരോഗ്യവും സമൃദ്ധിയും നല്‍കുന്നതാകട്ടെ' എന്ന് പ്രധാനമന്ത്രി പറഞ്ഞു. ദുര്‍ഗാദേവിക്ക് മുന്നില്‍ പ്രാര്‍ത്ഥന നടത്തുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചു. 

New Delhi, News, National, Narendra Modi, Prime Minister, Twitter, Navratri 2021: PM Modi Wishes for ‘Strength, Good Health and Prosperity in Everyone’s Lives’

വ്യാഴാഴ്ച ആരംഭിച്ച നവരാത്രി ആഘോഷം ഈ മാസം 15 വരെ നീളും. 13ന് ആണ് അഷ്ടമി. മാതൃസ്വരൂപിണിയായ ജഗദീശ്വരിയെ നവരാത്രി ദിനങ്ങളില്‍ ഒന്‍പത് ഭാവങ്ങളില്‍ ആരാധിക്കുന്നു. നവദുര്‍ഗമാരില്‍ ഒന്നാമത്തെ ദുര്‍ഗയാണ് ശൈലപുത്രി. നവരാത്രിയില്‍ ആദ്യദിനം ആരാധിക്കുന്നതും ദേവി ശൈലപുത്രിയെയാണ്. 
Keywords: New Delhi, News, National, Narendra Modi, Prime Minister, Twitter, Navratri 2021: PM Modi Wishes for ‘Strength, Good Health and Prosperity in Everyone’s Lives’


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?