'കുട്ടിക്കാലത്ത് എനിക്കൊരു പെണ്‍കുട്ടിയോട് ഇഷ്ടമുണ്ടായിരുന്നു, അവളെ കെട്ടിയിരുന്നേല്‍ ഞാനിന്നൊരു മുത്തച്ഛന്‍ ആയേനെ'; തന്റെ കുട്ടിക്കാലത്തെ 'ക്രഷ്' ഇപ്പോള്‍ മുത്തശ്ശിയാണെന്ന് പ്രമുഖ ബോളിവുഡ് നടന്‍


മുംബൈ: (www.kvartha.com 21.10.2021) തന്റെ ആദ്യ ക്രഷിനെ കുറിച്ച് മനസ് തുറന്ന് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍. തന്റെ കുട്ടിക്കാലത്തെ 'ക്രഷ്' ഇപ്പോള്‍ മുത്തശ്ശിയാണെന്നാണ് താരം പറയുന്നത്. സല്‍മാന്‍ അവതാരകനായ ബിഗ്ബോസിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. കുട്ടിക്കാലത്ത് എനിക്കൊരു പെണ്‍കുട്ടിയോട് ഇഷ്ടമുണ്ടായിരുന്നു പക്ഷേ ഞാനത് തുറന്ന് പറഞ്ഞില്ല. തുറന്ന് പറഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ അവളുടെ പട്ടി എന്നെ കടിച്ചേനെ സല്‍മാന്‍ പറഞ്ഞു. 

News, National, India, Mumbai, Entertainment, Bollywood, Actor, Salman Khan, When Salman Khan revealed his childhood crush is a grandmother now: ‘If I had married her, I would be a grandfather by now’


കുട്ടിക്കാലത്ത് ഒരേ സമയം തനിക്കും തന്റെ മൂന്ന് സുഹൃത്തുക്കള്‍ക്കും ഒരു പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നു. അവള്‍ അവഗണിക്കുമോ എന്ന ഭയം കാരണം അക്കാര്യം അവളോട് പറഞ്ഞില്ല. എന്നാല്‍ പിന്നീടാണ് അവള്‍ക്കും തന്നെ ഇഷ്ടമാണെന്ന് മനസിലാക്കിയതെന്ന് സല്‍മാന്‍ പറഞ്ഞു. 

15 വര്‍ഷങ്ങള്‍ക്ക് ശേഷം അവളെ കണ്ടു. അന്ന് അത് പറയാതിരുന്നതിന് ദൈവത്തിന് നന്ദി. അവളെക്കുറിച്ച് എന്റെ മനസിലുണ്ടായിരുന്ന ചിത്രം മാറി. അവള്‍ ഇപ്പോള്‍ ഒരു മുത്തശ്ശിയാണ്. ചെറുമക്കള്‍ എന്റെ ഫാന്‍ ആണെന്ന് അവള്‍ പറഞ്ഞു. അവളെ വിവാഹം കഴിച്ചിരുന്നെങ്കില്‍ ഞാനും ഒരു മുത്തച്ഛന്‍ ആകുമായിരുന്നുവെന്നും സല്‍മാന്‍ പറഞ്ഞു.

ഐശ്വര്യ റായി മുതല്‍ നിരവധി നടിമാരുമായി സല്‍മാന്‍ ഖാന്റെ പേര് പല കാലങ്ങളില്‍ ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ഈ ബന്ധങ്ങള്‍ക്ക് അധിക നാളത്തെ ആയുസ് ഉണ്ടായിരുന്നില്ല. 


Keywords: News, National, India, Mumbai, Entertainment, Bollywood, Actor, Salman Khan, When Salman Khan revealed his childhood crush is a grandmother now: ‘If I had married her, I would be a grandfather by now’

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?