തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ നേതാവിന്റെ വസതിയിലും സ്ഥാപനങ്ങളിലും വിജിലന്‍സ് പരിശോധന
ചെന്നൈ: (www.kvartha.com 18.10.2021) തമിഴ്‌നാട്ടിലെ മുന്‍ ആരോഗ്യമന്ത്രിയും എ ഐ എ ഡി എം കെ നേതാവുമായ സി വിജയഭാസ്‌കറിന്റെ വസതിയിലും സ്ഥാപനങ്ങളിലും വിജിലന്‍സ് പരിശോധന. വിജയഭാസ്‌കറിന്റെ ഉടമസ്ഥതയിലുള്ള 43 ഇടങ്ങളിലാണ് വിജിലന്‍സ് പരിശോധന.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം, കോയമ്പത്തൂര്‍, തിരുച്ചി, പുതുക്കോട്ട എന്നിവിടങ്ങളിലെ വിവിധ സ്ഥാപനങ്ങളിലും വസതികളിലും വിജിലന്‍സ് പരിശോധനക്കായി എത്തുകയായിരുന്നു. വിജയഭാസ്‌കര്‍ അനധികൃതമായി സ്വത്തുക്കള്‍ സമാഹരിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് വിജിലന്‍സ് അറിയിച്ചു.
നേരത്തേ മുന്‍ മന്ത്രിമാരായ എം ആര്‍ വിജയഭാസ്‌കര്‍, എസ് പി വേലുമണി, കെ സി വീരമണി എന്നിവരുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു.
Powered by Info News For You

Comments
Post a Comment