മോന്‍സന്‍ കേസ്: മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെയും ഐജി ജി ലക്ഷ്മണിന്റെയും മൊഴിയെടുത്തു


കൊച്ചി: (www.kvartha.com 25.10.2021) മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസില്‍ മുന്‍ പൊലീസ് മേധാവിയും കൊച്ചി മെട്രോ എംഡിയുമായ ലോക്‌നാഥ് ബെഹ്റയുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്. കൊച്ചിയിലെ ബെഹ്‌റയുടെ വസതിയില്‍വച്ചാണ് ക്രൈംബ്രാഞ്ച് എ ഡി ജി പി എസ് ശ്രീജിത്ത് മൊഴി രേഖപ്പെടുത്തിയത്. ട്രാഫിക് ഐജി ജി ലക്ഷ്മണിന്റെ മൊഴിയും രേഖപ്പെടുത്തി. 

മോന്‍സനുമായി അടുത്ത ബന്ധമുള്ള ആളെന്ന നിലയില്‍ ലോക്‌നാഥ് ബെഹ്‌റ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ബെഹ്‌റ മോന്‍സനിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പ്രവാസി മലയാളി അനിത പുല്ലയിലിന്റെ വാട്‌സ് ആപ് ചാറ്റിലും ബെഹ്‌റയുടെ പേര് പരാമര്‍ശിച്ചിരുന്നു. മോന്‍സനുമായുള്ള ബന്ധം വിവാദമായതോടെ കൊച്ചി മെട്രോ എംഡി സ്ഥാനത്ത് നിന്നും ബെഹ്‌റ അവധിയെടുത്തിരുന്നു.

News, Kerala, State, Kochi, Behra, Crime Branch, Case, Monson fraud case; Crime Branch record statement of former DGP Loknath Behra


മോന്‍സനിനെതിരായ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഇടപെട്ടെന്ന ആരോപണം നിലനില്‍ക്കെയാണ് ലക്ഷ്മണിന്റെ മൊഴിയെടുത്ത്. മോന്‍സനും ലക്ഷ്മണും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. മോന്‍സന്റെ മകളുടെ വിവാഹ നിശ്ചയത്തിലും ലക്ഷ്മണ്‍ പങ്കെടുത്തിരുന്നു. മോന്‍സന്‍ മാവുങ്കലിനെതിരായ കേസ് ഹൈകോടതി ചൊവ്വാഴ്ച പരിഗണിക്കാനിരിക്കെയാണ് ക്രൈംബ്രാഞ്ച് അടിയന്തരമായി മുന്‍ ഡി ജി പി ഉള്‍പെടെയുള്ളവരുടെ മൊഴിയെടുത്തത്. ഈ വിഷയത്തില്‍ ഹൈകോടതി സര്‍കാരിനോട് റിപോര്‍ട് തേടിയിട്ടുണ്ട്.

മോന്‍സനനെതിരെ മൊഴി നല്‍കിയതിന്റെ പേരില്‍ പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്ന് ആരോപിച്ച് പ്രതിയുടെ മുന്‍ ഡ്രൈവര്‍ ഇടുക്കി സ്വദേശി ഇ വി അജിത്ത് നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോള്‍, കേസ് കേരള പൊലീസ് അന്വേഷിച്ചാല്‍ മതിയോ എന്ന് കോടതി ചോദിച്ചിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് മോന്‍സന് പൊലീസ് സംരക്ഷണം നല്‍കിയതെന്നും ഇയാളുടെ അടുപ്പക്കാര്‍ ഇപ്പോഴും സെര്‍വീസില്‍ ഉണ്ടെന്നും പൊലീസിനെ വിശ്വസിക്കാമോ എന്ന് ഡി ജി പി പറയണമെന്നുമായിരുന്നു കോടതിയുടെ നിര്‍ദേശം.

Keywords: News, Kerala, State, Kochi, Behra, Crime Branch, Case, Monson fraud case; Crime Branch record  statement of former DGP Loknath Behra

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?