'തറയില്‍ പായ മാത്രം വിരിച്ച് കിടക്കുന്നത് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു'; കമ്പിളി വസ്ത്രവും പുതപ്പും വേണമെന്ന് ജയിലില്‍ കഴിയുന്ന കൂടത്തായി കേസ് പ്രതി ജോളി


കോഴിക്കോട്: (www.kvartha.com 21.10.2021) ജയിലില്‍ കമ്പിളി വസ്ത്രം അനുവദിക്കണമെന്ന് കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളി ജോസഫ്. ശാരീരിക പ്രശ്നങ്ങളുള്ളതിനാല്‍ കമ്പിളി വസ്ത്രവും പുതപ്പും വേണമെന്നാണ് പ്രതിയുടെ ആവശ്യം. ജില്ലാ സെഷന്‍സ് കോടതിയില്‍ കൂടത്തായി കേസ് പരിഗണിക്കുന്നതിനിടെ ജോളിയുടെ അഭിഭാഷകനാണ് ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ ഈ ആവശ്യം കോടതി പരിഗണിച്ചില്ല. 

കൂടത്തായിയിലെ ആറു കൊലപാതകക്കേസുകളില്‍ പ്രതിയായ ജോളി കോഴിക്കോട് ജില്ലാ ജയിലിലാണ് റിമാന്‍ഡില്‍ കഴിയുന്നത്. തറയില്‍ പായ മാത്രം വിരിച്ച് കിടക്കുന്നത് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുവെന്നും പുതപ്പും കമ്പിളി വസ്ത്രങ്ങളും വേണമെന്നുമാണ് ആവശ്യം.

News, Kerala, State, Kozhikode, Accused, Murder case, Prison, Lifestyle & Fashion, Dress, Koodathayi defendant Jolly Joseph requested for wool and blanket in prison


നേരത്തേ ഈ ആവശ്യമുന്നയിച്ച് ജോളി ജില്ലാ ജയില്‍ സൂപ്രണ്ടിന് അപേക്ഷ നല്‍കിയിരുന്നെന്നും കോടതിയില്‍ അറിയിച്ചു. എന്നാല്‍ ജയില്‍ സൂപ്രണ്ട് വഴിയുള്ള അപേക്ഷ ലഭിച്ചിട്ടില്ലെന്ന് കോടതി മറുപടി നല്‍കി. കേസ് നവംബര്‍ 15ലേക്ക് നീട്ടി.

Keywords: News, Kerala, State, Kozhikode, Accused, Murder case, Prison, Lifestyle & Fashion, Dress, Koodathayi defendant Jolly Joseph requested for wool and blanket in prison

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?