ത്രിപുരയില്‍ മുസ്ലിം പള്ളികള്‍ക്കും വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും വ്യാപക ആക്രമണം; നിരവധി പേര്‍ക്ക് പരിക്കേറ്റു, നിരോധനാജ്ഞ


അഗര്‍തല: (www.kvartha.com 22.10.2021) ത്രിപുരയില്‍ ആര്‍ എസ് എസ്, വി എച് പി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തിയ റാലിക്കിടെ മുസ്ലിം പള്ളികള്‍ക്കും വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്ക് നേരെയും വ്യാപക ആക്രമണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബംഗ്ലാദേശിലെ ദുര്‍ഗാ പൂജയുമായി ബന്ധപ്പെട്ട അക്രമങ്ങളില്‍ പ്രതിഷേധിച്ചായിരുന്നു റാലി. 

കൃഷ്ണനഗര്‍ ജുമാ മസ്ജിദിന് നേരെയും ആക്രമണമുണ്ടായതായി ത്രിപുര ഇന്‍ഫോവേസ് വെബ്സൈറ്റ് റിപോര്‍ട് ചെയ്യുന്നു. പള്ളിയിലെ ജനാലകളും സി സി ടി വി ക്യാമറകളും വി എച് പി പ്രവര്‍ത്തകര്‍ തകര്‍ത്തതായി റിപോര്‍ടില്‍ പറയുന്നു. 

വ്യാഴാഴ്ച വൈകിട്ടോടെയാണ് അക്രമം തുടങ്ങിയത്. അഗര്‍തല, കൈലാഷഹര്‍, ഉദയിപ്പൂര്‍, കൃഷ്ണ നഗര്‍, ധര്‍മ്മനഗര്‍ തുടങ്ങി സ്ഥലങ്ങളിലാണ് ആക്രമണമുണ്ടായത്. പ്രദേശത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

News, National, India, Tripura, Crime, Attack, Mosque, Rally, Politics, Tripura Mosques, Muslim Houses Vandalised Over Bangladeshi Violence


ഹിന്ദുത്വ ആള്‍കൂട്ടങ്ങള്‍ ത്രിപുരയില്‍ ആസൂത്രിതമായ ആക്രമണ പരമ്പര നടത്തുകയാണെന്ന് ആക്ടിവിസ്റ്റായ സുല്‍ത്താന്‍ ആരോപിച്ചു. 'ബംഗ്ലാദേശിലെ ആക്രമണവുമായി ബന്ധപ്പെട്ട് ഹിന്ദുത്വ ആള്‍കൂട്ടങ്ങള്‍ ത്രിപുരയില്‍ ആസൂത്രിതമായ ആക്രമണ പരമ്പര നടത്തുകയാണ്. എസ് ഐ ഒയും സംഭവത്തെ അപലപിക്കുകയും സംസ്ഥാനത്ത് സമാധാനവും ശാന്തിയും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു' സുല്‍ത്താന്‍ ട്വീറ്റ് ചെയ്തു. 

സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും വിവിധ മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെട്ടു. അതേസമയം അക്രമത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്യാത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Keywords: News, National, India, Tripura, Crime, Attack, Mosque, Rally, Politics, Tripura Mosques, Muslim Houses Vandalised Over Bangladeshi Violence

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?