ഏറ്റവും ഊര്‍ജസ്വലനായ, പാഷനുള്ള, ഫോകസ്ഡ് ആയ മനുഷ്യന്‍; പൃഥ്വിരാജിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍ അടക്കമുള്ള പ്രിയപ്പെട്ടവര്‍
കൊച്ചി: (www.kvartha.com 16.10.2021) പ്രേക്ഷകരുടെ പ്രിയതാരം പൃഥ്വിരാജിന്റെ 39-ാം ജന്മദിനമായ ശനിയാഴ്ച താരത്തിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആശംസകള്‍ കൊണ്ട് നിറയുകയാണ്. താരത്തിന്റെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകരും സുഹൃത്തുക്കളും. പൃഥ്വിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള ദുല്‍ഖറിന്റെയും സുപ്രിയയുടെയും ജയസൂര്യയുടെയും മോഹന്‍ലാലിന്റെയും ഇന്‍സ്റ്റഗ്രാം പോസ്റ്റുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
'എനിക്കറിയാവുന്ന ഏറ്റവും ഊര്‍ജസ്വലനായ, പാഷനുള്ള, ഫോകസ്ഡ് ആയ മനുഷ്യന്‍, എനിക്കൊപ്പം ജോലി ചെയ്യുന്ന ഏറ്റവും നേരുള്ള പ്രൊഫഷനല്‍, രസികനും സ്‌നേഹമുള്ളവനും പ്രിയങ്കരനുമായ അല്ലിയുടെ ദാദ, ഏറ്റവും കരുതലുള്ള മകന്‍, സഹോദരന്‍, എന്റെ പ്രിയപ്പെട്ട ക്രൈം പാര്‍ട്ണര്‍... ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. ജീവിതം എന്നു വിളിക്കുന്ന സാഹസികതയിലൂടെ കൈപിടിച്ച് നമ്മള്‍ ഒന്നിച്ചുനടക്കുന്നത് ആഘോഷിക്കുന്നു, ജന്മദിനാശംസകള്‍, പി,' സുപ്രിയ കുറിക്കുന്നു.

2006ല്‍ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു ആദ്യത്തെ പുരസ്‌കാരം, 2013 ല്‍ 'അയാളും ഞാനും തമ്മില്‍', 'സെല്ലുലോയിഡ്' തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ രണ്ടാമത്തെ സംസ്ഥാന ചലചിത്ര പുരസ്‌കാരവും നേടി.
നടന്‍, ഗായകന്‍ തുടങ്ങിയ നിലകളിലെല്ലാം കഴിവു തെളിയിച്ച പൃഥ്വി നിര്‍മാണത്തിലേക്കും സംവിധാനത്തിലേക്കും കൂടി കടന്നുവന്ന വര്‍ഷമായിരുന്നു കഴിഞ്ഞു പോയത്. മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമെന്ന റെകോര്‍ഡാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫര്‍' സ്വന്തമാക്കിയത്.
Keywords: Mohanlal, Dulquer Salmaan, and other celebs extend birthday wishes to Prithviraj Sukumaran, Kochi, News, Birthday Celebration, Friends, Social Media, Cinema, Actor, Kerala.
Powered by Info News For You
Comments
Post a Comment