പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെതിരായ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സുപെര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ

ഓള്‍ഡ് ട്രാഫോര്‍ഡ്: (www.kvartha.com 26.10.2021) ലിവര്‍പൂളുമായുള്ള മത്സരത്തിലെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ. കനത്ത തോല്‍വിയെത്തുടര്‍ന്ന് മാഞ്ചസ്റ്ററിന്റെ പരിശീലകനായ ഒലെ ഗണ്ണര്‍ സോള്‍ഷ്യാറിന് നേരെ സമൂഹ്യ മാധ്യമങ്ങളില്‍ വലിയ ആക്രമണം നടക്കുന്ന സാഹചര്യത്തിലാണ് താരത്തിന്റെ പ്രതികരണം. ചിരവൈരികളായ ലിവര്‍പൂളിനോട് 5-0 എന്ന കനത്ത തോല്‍വിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വഴങ്ങിയത്.

News, Sports, Football, Cristiano Ronaldo, Manchester United, Liverpool, Social Media, Facebook, Players, Football Player, Fans, Cristiano Ronaldo says that Manchester United Fans Deserve Better.

ഈ തോല്‍വിയെ തുടര്‍ന്ന് സോള്‍ഷ്യാറിനെ മാറ്റണമെന്ന ആവശ്യം ആരാധകര്‍ക്കിടയില്‍ നിന്ന് ഉയര്‍ന്നു വന്നിട്ടുണ്ട്. അപ്പോഴാണ് സൂപെര്‍ താരം ക്രിസ്റ്റ്യാനോ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കെണ്ട് രംഗത്ത് വന്നത്.

ക്രിസ്റ്റ്യാനോ ഫേസ്ബുകി കുറിച്ചത് ഇങ്ങനെ: 

'ചിലപ്പോള്‍ കളിയുടെ ഫലം നമ്മള്‍ വിചാരിച്ചത് പോലെയാവില്ല. നമ്മുടെ പോരാട്ടം എപ്പോഴും ഫലം കാണണമെന്നില്ല. ഈ തോല്‍വിയുടെ ഉത്തരവാദിത്തം കളിക്കാരായ ഞങ്ങള്‍ക്കാണ്. അതുകെണ്ട് ഇതിന്റെ പേരില്‍ മറ്റൊരാള്‍ക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിക്കേണ്ടതില്ല. ഇപ്പോഴും മാഞ്ചസ്റ്റര്‍ ആരാധകര്‍ ഉറച്ച പിന്തുണയുമായി ടീമിനൊപ്പം തന്നെയുണ്ട്. ഇതിനേക്കാള്‍ മികച്ചത് അവര്‍ക്ക് നല്‍കാനാവണം'.
 
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രീമിയര്‍ ലീഗില്‍ തുടർചയായ നാലാം തോല്‍വി കൂടിയാണ്. മത്സരത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ മൈതാനത്തുണ്ടായിരുന്ന റൊണാള്‍ഡോക്ക് സ്‌കോര്‍ ചെയ്യാനായിരുന്നില്ല. കൂടാതെ കളിക്കിടയില്‍ സംയമനം കൈവിട്ട റൊണാള്‍ഡോക്ക് മഞ്ഞകാർഡ് കിട്ടുകയും ചെയ്തു.


Keywords: News, Sports, Football, Cristiano Ronaldo, Manchester United, Liverpool, Social Media, Facebook, Players, Football Player, Fans, Cristiano Ronaldo says that Manchester United Fans Deserve Better.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?