മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസ്; സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്


തിരുവനന്തപുരം: (www.kvartha.com 26.10.2021) മോന്‍സന്‍ മാവുങ്കല്‍ കേസില്‍ ഡി ജി പി അനില്‍കാന്തിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. പൊലീസ് ആസ്ഥാനത്തെത്തി മോന്‍സന്‍ കൂടിക്കാഴ്ച നടത്തുകയും ഉപഹാരം നല്‍കുകയും  ചെയ്തിരുന്നുവെന്ന ആരോപണത്തിലാണ് അനില്‍കാന്തിന്റെ മൊഴിയെടുത്തത്. മോന്‍സന്‍ മാവുങ്കലിനെതിരെ തട്ടിപ്പ് കേസുകളില്‍ അന്വേഷണം നടക്കുന്നതിനിടെയായിരുന്നു ഇയാള്‍ പൊലീസ് ആസ്ഥാനത്തെത്തിയത്. ഒരു തട്ടിപ്പ് കേസില്‍ ആദ്യമായാണ് പൊലീസ് മേധാവിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുന്നത്. 

മാത്രമല്ല, അനില്‍കാന്തും മോന്‍സനുമായുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇക്കാര്യത്തിലാണ് അനില്‍കാന്തില്‍ നിന്നും വിശദീകരണം നല്‍കിയത്. പൊലീസ് മേധാവിയായ ശേഷം നിരവധിപ്പേര്‍ സന്ദര്‍ശിച്ചിരുന്നുവെന്നും പ്രവാസി സംഘടനകളുടെ പ്രതിനിധിയെന്ന നിലയില്‍ മോന്‍സന്‍ വന്നു കണ്ടുവെന്നുമാണ് അനില്‍കാന്ത് ക്രൈംബ്രാഞ്ചിന് വിശദീകരണം നല്‍കിയത്. 

News, Kerala, State, Thiruvananthapuram, Case, Fraud, Police, Crime Branch, Trending, Monson fraud case; Crime branch recorded statement of DGP Anil Kant


അതിനിടെ ഐ ജി ലക്ഷമണയുടെ അതിഥിയായി പൊലീസ് ക്ലബിലും മോന്‍സന്‍ തങ്ങിയിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. പേരൂര്‍ക്കട പൊലീസ് ക്ലബിലും മോന്‍സന് ആതിഥേയത്യം നല്‍കിയിരുന്നു. രണ്ടുപ്രാവശ്യം ഐ ജി ലക്ഷമണയുടെ അതിഥിയായി വി ഐ പി റൂമില്‍ മോന്‍സന്‍ തങ്ങിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഐ ജി ലക്ഷണയുടെയും ഗസ്റ്റ് ഹൗസിലെ ജീവനക്കാരുടെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. 

കഴിഞ്ഞ ദിവസം മുന്‍ ഡി ജി പിയും കൊച്ചി മെട്രോ റെയില്‍ എം ഡിയുമായ ലോക്‌നാഥ് ബെഹ്‌റ, എ ഡി ജി പി മനോജ് ഏബ്രഹാം, ഐ ജി ലക്ഷ്മണ്‍ എന്നിവരില്‍നിന്നും ക്രൈംബ്രാഞ്ച് വിവരങ്ങള്‍ തേടിയിരുന്നു. ഇവരുടെ മൊഴി ക്രൈംബ്രാഞ്ച് ഹൈകോടതിയില്‍ അറിയിക്കും.

Keywords: News, Kerala, State, Thiruvananthapuram, Case, Fraud, Police, Crime Branch, Trending, Monson fraud case; Crime branch recorded statement of DGP Anil Kant 

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?