മോഷണം പോയ വളര്‍ത്തുകോഴികളെ കൊന്ന് കെട്ടിതൂക്കിയ നിലയില്‍ കണ്ടെത്തി

പാലക്കാട്: (www.kvartha.com 24.10.2021) മോഷണം പോയ വളര്‍ത്തുകോഴികളെ കൊന്ന് കെട്ടിതൂക്കിയ നിലയില്‍ കണ്ടെത്തി. വടക്കഞ്ചേരി പാളയം സ്വദേശി സുരേഷിന്റെ വീട്ടില്‍ നിന്നും ഒരാഴ്ച മുമ്പ് മോഷണം പോയ മൂന്നു കോഴികളില്‍ രണ്ടെണ്ണത്തിനെയാണ് കൊന്ന് കെട്ടി തൂക്കിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സുരേഷിന്റെ വീട്ടിലെ രണ്ടു വളര്‍ത്തുനായ്ക്കളെ വിഷം കൊടുത്ത് കൊന്നതായും പരാതിയുണ്ട്. 

ഒക്ടോബര്‍ 18നാണ് സുരേഷിന്റെ വീട്ടിലെ രണ്ടു വളര്‍ത്തുനായ്ക്കളെ കൂടിനുള്ളില്‍ ചത്ത നിലയില്‍ കണ്ടെത്തിയത്. ഇതേദിവസം തന്നെ ഈ വീട്ടില്‍ നിന്നും മൂന്നു കോഴികളും മോഷണം പോയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വീടിന് സമീപത്തെ വൈദ്യുത പോസ്റ്റില്‍ രണ്ടു കോഴികളെ കൊന്ന് കെട്ടി തൂക്കിയ നിലയില്‍ കണ്ടെത്തിയത്. 

Palakkad, News, Kerala, Killed, Crime, House, Stolen chicken from Palakkad found hung

Keywords: Palakkad, News, Kerala, Killed, Crime, House, Stolen chicken from Palakkad found hung


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?