ജലനിരപ്പ് ഉയര്‍ന്നു; ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലേര്‍ട് പ്രഖ്യാപിച്ചു
ഇടുക്കി: (www.kvartha.com 15.10.2021) ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലേര്‍ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 2390.86 അടി ആയതിനെ തുടര്‍ന്നാണ് ആദ്യത്തെ ജാഗ്രത നിര്‍ദേശമായ ബ്ലൂ അലേര്‍ട് പ്രഖ്യാപിച്ചത്. നിലവിലെ റൂള്‍ കര്‍വ് അനുസരിച്ച് 2390.86 ആണ് ബ്ലൂ അലേര്‍ട് ലവല്‍. പകല്‍ സമയത്ത് മണിക്കൂറില്‍ 0.02 അടി വീതമാണ് ജലനിരപ്പ് ഉയര്‍ന്നിരുന്നത്. രാത്രി വീണ്ടും മഴ കൂടിയതോടെ ജലനിരപ്പ് ഉയര്‍ന്നു.
അതേ സമയം സംസ്ഥാനത്ത് വെള്ളിയാഴ്ച പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട് നിലനില്‍ക്കുകയാണ്. വയനാട്, കോഴിക്കോട് ഒഴികെ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും ഉണ്ട്. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം കേരള തീരം ലക്ഷ്യമാക്കി നീങ്ങാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത തുടരുകയാണ്.
Keywords: Idukki, News, Kerala, Rain, Alerts, Blue alert issued in Idukki dam
Powered by Info News For You

Comments
Post a Comment