മലമ്പുഴയില്‍ കഞ്ചാവ് പരിശോധനയ്ക്ക് പോയ തണ്ടര്‍ ബോള്‍ട് സംഘം വഴിതെറ്റി വനത്തില്‍ കുടുങ്ങി; തിരച്ചില്‍ ആരംഭിച്ച് പൊലീസും വനം വകുപ്പും ആദിവാസികളും
പാലക്കാട്: (www.kvartha.com 09.10.2021) മലമ്പുഴയില്‍ കഞ്ചാവ് പരിശോധനയ്ക്ക് പോയ തണ്ടര്‍ ബോള്‍ട് സംഘം വനത്തില്‍ കുടുങ്ങി. തണ്ടര്‍ ബോള്‍ട് അംഗങ്ങളടക്കമുള്ള 14 പേരുടെ സംഘമാണ് വനത്തില്‍ കുടുങ്ങിയത്. നാര്‍കോടിക്ക് സെല്‍ ഡി വൈ എസ് പി സി ഡി ശ്രീനിവാസ്, മലമ്പുഴ സി ഐ സുനില്‍ കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വഴിതെറ്റി വനത്തില്‍ കുടുങ്ങിയത്.
കഞ്ചാവ് പരിശോധനയ്ക്കായാണ് ഇവര്‍ വനത്തിനുള്ളിലേക്ക് പോയത്. പിന്നീട് വഴി തെറ്റുകയായിരുന്നു. വാളയാര്‍ വനമേഖലയില്‍നിന്നും എട്ട് കിലോമീറ്റര്‍ ഉള്‍വനത്തില്‍ ഇവരുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇവര്‍ക്കായി പൊലീസും വനം വകുപ്പും ആദിവാസികളും തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
ഇവരെ കണ്ടെത്താന്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ് ശനിയാഴ്ച വീണ്ടും തിരച്ചില്‍ നടത്തും. വാളയാര്‍ ചാവടിപ്പാറയില്‍ നിന്നും ഒരു സംഘവും മലമ്പുഴ കവ ഭാഗത്ത് നിന്നും മറ്റൊരു സംഘവുമാണ് തിരച്ചില്‍ നടത്തുക. കാട്ടില്‍ അകപ്പെട്ട ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്ന് പൊലീസ് അറിയിച്ചു.
Powered by Info News For You

Comments
Post a Comment