എതിര്‍പുകളെ അതിജീവിച്ച് ജപാന്‍ രാജകുമാരിയും കോളജ് കാമുകന്‍ കെയ് കൊമുറോവും ഒന്നിച്ചു; കൂട്ടുകാരനുമായി വിവാഹം കഴിഞ്ഞതോടെ മാകോ കൊട്ടാരത്തിന് പുറത്ത്
ടോകിയോ: (www.kvartha.com 27.10.2021) ഇഷ്ടപ്പെട്ടവന്റെ കൈ പിടിച്ച് വിവാഹ ജീവിത്തതിലേക്ക് കാലെടുത്ത് വച്ചതോടെ, ജപാന്‍ രാജകുമാരി കൊട്ടാരത്തിന് പുറത്തായി. എതിര്‍പുകളെ അതിജീവിച്ച്, അധികാരത്തിന്റെ പ്രതാപചിഹ്നങ്ങളും സമ്പത്തുമെല്ലാം ഉപേക്ഷിച്ച് ജപാന്‍ രാജകുമാരി മാകോ(30)യും കോളജ് കാമുകന്‍ കെയ് കൊമുറോ(30)വും ഒന്നിച്ചു.
ചക്രവര്‍ത്തി നരുഹിതോയുടെ ഇളയ അനുജനും കിരീടാവകാശിയുമായ അകിഷിനോയുടെയും കികോയുടെയും മകളാണ് മാകോ. സാധാരണക്കാരനായ കൊമുറോവിനെ വിവാഹം ചെയ്തതോടെ ജപാനിലെ രീതിയനുസരിച്ച് മാകോയ്ക്ക് രാജകീയ പദവി നഷ്ടമായി. സ്ത്രീധനമായി അവകാശപ്പെട്ട 9.2 കോടി രൂപ (14 കോടി യെന്‍) മാകോ വേണ്ടെന്ന് വയ്ക്കുകയും ചെയ്തു.
ടോകിയോയിലെ ഇന്റര്‍നാഷനല്‍ ക്രിസ്ത്യന്‍ യൂണിവേഴ്‌സിറ്റിയില്‍ സഹപാഠികളായിരുന്ന ഇരുവരും എതിര്‍പുകളുടെയും വിവാദങ്ങളുടെയും കൊടുങ്കാറ്റിനെ മറികടന്നാണ് വിവാഹിതരായത്. മാകോയും കൊമുറോവും 2018 ല്‍ വിവാഹം പ്രഖ്യാപിച്ചിരുന്നതാണ്. എന്നാല്‍, കൊമുറോവിന്റെ മാതാവിന്റെ പേരിലുണ്ടായ സാമ്പത്തിക ആരോപണം കാരണം ചടങ്ങ് വൈകുകയായിരുന്നു.
രാജകീയ ആചാരങ്ങളോ സല്‍കാരമോ ഇല്ലാതെ രെജിസ്റ്റര്‍ ഓഫീസില്‍ നടന്ന വിവാഹശേഷം ഇരുവരും മാധ്യമങ്ങളുടെ മുന്നിലെത്തി. ദമ്പതികള്‍ വൈകാതെ ന്യൂയോര്‍കിലേക്ക് താമസം മാറും. വിവാദങ്ങളും പ്രണയത്തോടുള്ള എതിര്‍പും കാരണമുണ്ടായ മാനസിക സമ്മര്‍ദത്തിന് ചികിത്സയിലായിരുന്ന മാകോ സുഖം പ്രാപിച്ചു വരികയാണ്.
Powered by Info News For You

Comments
Post a Comment