പൊന്നാനിയില്‍ വള്ളം മറിഞ്ഞ് അപകടം; കാണാതായ മീന്‍പിടിത്തക്കാര്‍ക്കായി തിരച്ചില്‍ തുടരുന്നു

മലപ്പുറം: (www.kvartha.com 23.10.2021) പൊന്നാനിയില്‍ മീന്‍പിടിത്തത്തിനിടെ വള്ളം മറിഞ്ഞ് കടലില്‍ കാണാതായ മീന്‍പിടിത്തക്കാര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് മന്ത്രി വി അബ്ദുര്‍ റഹ് മാന്‍. ഫൈബര്‍ വള്ളം മറിഞ്ഞ് കാണാതായ മൂന്നു പേരില്‍ ഒരാളുടെ മൃതദേഹം മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. 

പ്രതികൂല കാലാവസ്ഥക്കിടയിലും സര്‍കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി. നാവിക സേനയുടെയും തീരദേശ സംരക്ഷണ സേനയുടെയും സഹായത്തോടെയാണ് കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടക്കുന്നത്. മോശം കാലാവസ്ഥയാണ് പ്രധാന തിരിച്ചടിയന്ന് മന്ത്രി പറഞ്ഞു. 

Malappuram, News, Kerala, Fishermen, Missing, Minister, Sea, Ponnani, Search continues for missing fishermen in Ponnani sea

കഴിഞ്ഞ ദിവസം മുക്കാടി സ്വദേശി മുഹമ്മദലിയുടെ മൃതദേഹം ബേപ്പൂര്‍ ഉള്‍ക്കടലില്‍ നിന്ന് കണ്ടെത്തിയിരുന്നു. പത്ത് ദിവസം മുമ്പാണ് മുഹമ്മദലിയുള്‍പെടെ മൂന്ന് മീന്‍പിടിത്തക്കാരെ കാണാതായത്. കടലിലെ രക്ഷാപ്രവര്‍ത്തനത്തിന് ജില്ലയില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിങും താനൂര്‍ കേന്ദ്രീകരിച്ച് പെട്രോള്‍ ബോടും സജ്ജീകരിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Keywords: Malappuram, News, Kerala, Fishermen, Missing, Minister, Sea, Ponnani, Search continues for missing fishermen in Ponnani sea


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?