സ്‌കൂടെര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: (www.kvartha.com 27.10.2021) സ്‌കൂടെര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. കുടരഞ്ഞി കൂമ്പാറ മാങ്കുന്ന് കോളനിയില്‍ താമസിക്കുന്ന ജയകൃഷ്ണന്റെയും  സിമിലിയുടെയും മകന്‍ ജയേഷ് (22) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം 6.45 മണിയോടെ അനക്കല്ലുംപ്പാറയിലാണ് അപകടം. 

കക്കാടംപൊയിലില്‍ നിന്നും കൂമ്പാറ ഭാഗത്തേക്ക് വരുകയായിരുന്ന ആക്റ്റീവ സ്‌കൂടെര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പെടുകയായിരുന്നു. സ്‌കൂടെര്‍ ഓടിച്ചയാള്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. ജയേഷിന്റെ മൃതദേഹം കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. അതേസമയം സ്‌കൂടെര്‍ എങ്ങനെയാണ് നിയന്ത്രണം വിട്ടതെന്ന് വ്യക്തമല്ല.

Kozhikode, News, Kerala, Death, Accident, Injured, Hospital, Medical College, Youth died in road accident at Kozhikode

Keywords: Kozhikode, News, Kerala, Death, Accident, Injured, Hospital, Medical College, Youth died in road accident at Kozhikode


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?