തിളയ്ക്കുന്ന നീരുറവയിൽ വളർത്തു നായ വീണു; പിന്നാലെ പോയി രക്ഷിക്കുന്നതിനിടയിൽ യുവതിക്ക് പൊള്ളലേറ്റു

വാഷിംഗ്ടൺ: (www.kvartha.com 08.10.2021) തിളയ്ക്കുന്ന നീരുറവയില്‍ നിന്നും തന്റെ വളർത്തുനായയെ രക്ഷിക്കാന്‍ ശ്രമിച്ച യുവതിക്ക് പൊള്ളലേറ്റു. യെലോസ്റ്റോൺ ദേശീയോദ്യാനത്തിലെ ചൂടുള്ള നീരുറവയിൽ നിന്ന് നായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം.

നീരുറവയിൽ നായ വീണതിന് പിന്നാലെ രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ അബദ്ധത്തിൽ കാൽവഴുതി അതിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന യുവതിയുടെ അച്ഛൻ മകളെ ഉടൻ തന്നെ വെള്ളത്തിൽ നിന്നും പുറത്തെടുത്തെങ്കിലും തോളിലും കാലുകൾക്കുമിടയിലും കാര്യമായ പൊള്ളലേറ്റിട്ടുണ്ട്.

ഒക്ടോബർ 4 -നാണ് സംഭവം. 'മെയ്ഡൻസ് ഗ്രേവ് സ്പ്രിംഗ്' എന്നറിയപ്പെടുന്ന ഒരു ചൂടുള്ള നീരുറവയിലാണ് വീണത്. മെയ്ഡൻസ് ഗ്രേവിലെ ജലത്തിന്റെ താപനില 200എഫ്‌ (93C) ആണെന്ന് പാർക് അധികൃതർ പറയുന്നു.

News, Washington, America, World, Woman, Top-Headlines, Woman injured, US national park,

ചൂടുള്ള നീരുറവയിൽ നിന്ന് പുറത്തെടുത്ത ശേഷം, അവരെ യുഎസ് സംസ്ഥാനമായ ഐഡഹോയിലെ ഒരു മെഡികൽ സെന്ററിലേക്ക് കൊണ്ടുപോയി. നായയുടെ ജീവൻ നഷ്ടപ്പെട്ടതായി പിന്നീട് പാര്‍ക് അധികൃതര്‍ പറഞ്ഞു.

ലൈഹ സ്റ്റൈലോണ്‍ എന്ന സ്ത്രീക്കാണ് പൊള്ളലേറ്റത്. എട്ട് സെകൻഡ് മാത്രമാണ് ആ ചൂട് നീരുറവയില്‍ വീണുകിടന്നതെന്നും ഉടനെ തന്നെ അച്ഛന്‍ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നും സ്റ്റൈലോണിന്‍റെ സഹോദരി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഹൈഡ്രോതെർമൽ പ്രദേശങ്ങളിൽ സന്ദർശകർ ശ്രദ്ധിക്കണമെന്നും ബോർഡ്‌വാക്കുകളിലും നടപ്പാതകളിലും തുടരണമെന്നും വളർത്തുമൃഗങ്ങളെ എല്ലായ്പ്പോഴും നിയന്ത്രിക്കണമെന്നും പാർക് അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്.

അതേസമയം ഈ വർഷം യെലോസ്റ്റോൺ തെർമൽ സോണിൽ സംഭവിക്കുന്ന രണ്ടാമത്തെ പ്രധാന അപകടമാണിത്. സെപ്റ്റംബറിൽ, യെലോസ്റ്റോണിലെ ഏറ്റവും പ്രശസ്തമായ ഗീസറായ ഓൾഡ് ഫെയ്ത്ത്ഫുളിൽ 19 വയസുള്ള ഒരു സ്ത്രീയുടെ ശരീരത്തില്‍ പൊള്ളലേറ്റിരുന്നു. കൂടാതെ പാർകിന്റെ ചൂടുനീരുറവകളിലെ പൊള്ളലേറ്റ് 20 -ൽ അധികം ആളുകൾ മരിച്ചതായി യെലോസ്റ്റോണിന്റെ സുരക്ഷാ വെബ്സൈറ്റ് രേഖപ്പെടുത്തുന്നു.

Keywords: News, Washington, America, World, Woman, Top-Headlines, Woman injured, US national park, Woman injured trying to save dog in US national park.

< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?