മലയോര മേഖലകളിൽ കനത്ത മഴ; മണ്ണിടിച്ചിലും നേരിയ തോതിൽ ഉരുള്‍പൊട്ടലും അനുഭവപ്പെട്ടു; ഞായറാഴ്ച തെളിഞ്ഞകാലാവസ്ഥ

കാസർകോട്: (www.kasargodvartha.com 03.10.2021) ജില്ലയുടെ മലയോര മേഖലയിൽ ശനിയാഴ്ച വൈകീട്ടോടെ കനത്ത മഴ. വനപ്രദേശങ്ങളിൽ മണ്ണിടിഞ്ഞു. മരുതോം മലയോര ഹൈവേയ്ക്ക് സമീപം നേരിയ തോതിൽ ഉരുള്‍പൊട്ടി. പാലക്കൊല്ലി വെള്ളച്ചാട്ടത്തിന് സമീപം വനത്തിലാണ് ഉരുൾപൊട്ടലുണ്ടായത്. വനപ്രദേശമായതിനാൽ ആളപായമോ നാശ നഷ്ടങ്ങളോ ഉണ്ടായില്ല. റോഡിന് ഇരുവശവുമുള്ള സ്ലാബുകൾ തകർന്നു.

Kasaragod, Kerala, News, Rain, Top-Headlines, Road, Chittarikkal, Weather, Heavy Rain, Landslide, Loss, Alert, Heavy rains in hilly areas.

വെസ്റ്റ് എളേരി വിലേജിൽ കോട്ടമല പട്ടികവർഗ കോളനിയുടെ സുരക്ഷാ മതിൽ തകർന്നു. പ്രദേശം തഹസിൽദാർ സന്ദർശിച്ചു. ചിറ്റാരിക്കൽ വിലേജിൽ വടക്കേ മലയിലെ ചാക്കോയുടെ വീടിന് സമീപം മണ്ണിടിഞ്ഞ് നേരിയ നാശനഷ്ടം ഉണ്ടായി. വൈകീട്ട് തുടങ്ങിയ മഴ രാത്രിയിലും പല സ്ഥലങ്ങളിലും തുടർന്നു. അതിനിടെ കനത്ത മഴയിൽ കൊന്നക്കാട് വനപ്രദേശത്ത് കുടുങ്ങിയ 15 കാരനെ ഞായറാഴ്ച രാവിലെ കണ്ടെത്തി.

Kasaragod, Kerala, News, Rain, Top-Headlines, Road, Chittarikkal, Weather, Heavy Rain, Landslide, Loss, Alert, Heavy rains in hilly areas.

കാസർകോട് ഉൾപെടെ സംസ്ഥനത്തിന്റെ വടക്കൻ ജില്ലകളിൽ കനത്ത മഴയാണ് ശനിയാഴ്ച വൈകീട്ടോടെ അനുഭവപ്പെട്ടത്. തമിഴ്നാട് തീരത്തോട് ചേർന്നുള്ള ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാൻ കാരണം. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ഞായറാഴ്ച കാസർകോട്ട് തെളിഞ്ഞ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.

Kasaragod, Kerala, News, Rain, Top-Headlines, Road, Chittarikkal, Weather, Heavy Rain, Landslide, Loss, Alert, Heavy rains in hilly areas.

Kasaragod, Kerala, News, Rain, Top-Headlines, Road, Chittarikkal, Weather, Heavy Rain, Landslide, Loss, Alert, Heavy rains in hilly areas.

Kasaragod, Kerala, News, Rain, Top-Headlines, Road, Chittarikkal, Weather, Heavy Rain, Landslide, Loss, Alert, Heavy rains in hilly areas.

Keywords: Kasaragod, Kerala, News, Rain, Top-Headlines, Road, Chittarikkal, Weather, Heavy Rain, Landslide, Loss, Alert, Heavy rains in hilly areas.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?