ഓടിക്കൊണ്ടിരിക്കുന്ന ബൈകിന് മുകളിൽ മരം കടപുഴകി വീണു; മാധ്യമ പ്രവർത്തകന് ദാരുണാന്ത്യം

അടൂര്‍: (www.kvartha.com 12.10.2021) ഓടികൊണ്ടിരുന്ന ബൈകിന് മുകളിൽ മരം കടപുഴകി വീണ് മാധ്യമ പ്രവർത്തകന് ദാരുണാന്ത്യം. ജന്മഭൂമി അടൂർ ലേഖകൻ പിടി രാധാകൃഷ്ണ കുറുപ്പാണ് മരിച്ചത്.

ജോലി കഴിഞ്ഞ് അടൂരില്‍ നിന്നും വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം. ഞായറാഴ്ച രാത്രി എട്ടുമണിയോടെ അടൂര്‍ ചെന്നമ്പള്ളി ജംഗ്ഷന്‍ പടിഞ്ഞാറ് വശത്ത് തടിമില്ലിന് സമീപമാണ് അപകടം സംഭവിച്ചത്.

News, Pathanamthitta, Accidental Death, Accident, Bike, Death, Journalist, Kerala, State, Top-Headlines,

റോഡ് അരികിലെ വാകമരം കടപുഴകി ബൈകിന് മുകളിലേക്ക് വീഴുകയായിരുന്നു. ബൈകില്‍ നിന്നും തെറിച്ചുവീണ രാധകൃഷ്ണന്‍റെ തലയിലെ ഹെല്‍മറ്റും അപകടത്തിൽ തെറിച്ചു പോയിരുന്നു. സംഭവ സമയത്ത് സ്ഥലത്ത് കനത്ത മഴയുണ്ടായിരുന്നു എന്നാണ് റിപോര്‍ട്.

തലയ്ക്ക് ഗുരുതരമായ പരിക്ക് പറ്റിയ രാധാകൃഷ്ണനെ അടൂരിലെ ജനറല്‍ ആശുപത്രിയിലും, പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡികല്‍ കോളജിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Keywords: News, Pathanamthitta, Accidental Death, Accident, Bike, Death, Journalist, Kerala, State, Top-Headlines,  Journalist died in accident.

< !- START disable copy paste -->




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?