ഓട്ടം കഴിഞ്ഞ് രാത്രി റോഡരികില്‍ നിര്‍ത്തിയിട്ട ഓടോ റിക്ഷയില്‍ ഉഗ്രസ്‌ഫോടനശേഷിയുള്ള നാടന്‍ ബോംബ് കണ്ടെത്തി
മുഴപ്പിലങ്ങാട്: (www.kvartha.com 22.10.2021) നിര്‍ത്തിയിട്ട ഓടോ റിക്ഷയില്‍ ബോംബ് കണ്ടെത്തി. ഓട്ടം കഴിഞ്ഞ് രാത്രി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ചാലാക്ക് റോഡിലെ കെ റിജേഷിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിലാണ് ബോംബ് കണ്ടെത്തിയത്.
ഓടോ റിക്ഷയുടെ മുന്‍ഭാഗത്ത് ഡ്രൈവറുടെ സീറ്റിനടുത്തായി സൂക്ഷിച്ച സ്‌റ്റെപിനി ടയറിനടുത്താണ് ബോംബ് കണ്ടെത്തിയത്. വീടിനടുത്തെ റോഡരികില്‍ ബുധനാഴ്ച പാര്‍ക് ചെയ്ത ഓടോ റിക്ഷ വ്യാഴാഴ്ച രാവിലെ എടുക്കാനെത്തിയപ്പോഴാണ് ബോംബ് കണ്ടെത്തിയത്.
യുവാവ് അറിയിച്ചതിനെ തുടര്‍ന്ന് എടക്കാട് പൊലീസും കണ്ണൂരില്‍നിന്ന് ബോംബ് സ്‌ക്വാഡുമെത്തി ബോംബ് നിര്‍വീര്യമാക്കുകയായിരുന്നു. ഉഗ്രസ്‌ഫോടനശേഷിയുള്ള നാടന്‍ ബോംബാണ് കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.
പ്രത്യേക രാഷ്ട്രീയമൊന്നുമില്ലാത്ത റിജീഷ് കുളംബസാറിലെ ഓടോ റിക്ഷസ്റ്റാന്‍ഡിലാണ് വണ്ടി നിര്‍ത്തിയിടാറുള്ളത്.
Powered by Info News For You

Comments
Post a Comment