മുന്‍ മന്ത്രി കെടി ജലീലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന സംഭവം; കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ്


പഴയങ്ങാടി: (www.kvartha.com 12.10.2021) മുന്‍ മന്ത്രി കെ ടി ജലീലിനെ കൊല്ലുമെന്ന ഭീഷണി സന്ദേശം അയച്ചെന്ന സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു. പഴയങ്ങാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള കെ എന്‍ അബൂബകര്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. 

ഇക്കഴിഞ്ഞ ഒക്ടോബര്‍ അഞ്ചാം തീയതി കെ ടി ജലീലിന്റെ ഫോണിലേക്ക് വാട്‌സ് ആപ് വഴി വധഭീഷണിയുയര്‍ത്തി സന്ദേശം അയച്ചെന്നാണ് പരാതി. കെ ടി ജലീല്‍ ഇത് ഡി ജി പിക്ക് കൈമാറുകയായിരുന്നു. 

News, Kerala, State, Kannur, Police, Police Station, Case, Cyber Crime, Life Threat, Accused, Ex minister, KT Jaleel, Case registered against Kannur resident for alleged sending death threats to KT Jaleel


തുടര്‍ന്ന് സൈബര്‍ സെലിന്റെ സഹായത്തോടെയുള്ള പരിശോധനയിലാണ് പഴയങ്ങാടി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നാണ് സന്ദേശമയച്ചതെന്ന് കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ ഐ പി സി 163, 506 തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. ഇയാളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

Keywords: News, Kerala, State, Kannur, Police, Police Station, Case, Cyber Crime, Life Threat, Accused, Ex minister, KT Jaleel, Case registered against Kannur resident for alleged sending death threats to KT Jaleel

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?