ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞു; ഇടുക്കി ഡാമില്‍ റെഡ് അലേര്‍ട് പിന്‍വലിച്ചു

ഇടുക്കി: (www.kvartha.com 22.10.2021) ജലനിരപ്പ് നേരിയ തോതില്‍ കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി ഡാമില്‍ വ്യാഴാഴ്ച രാത്രി പ്രഖ്യാപിച്ച റെഡ് അലേര്‍ട് പിന്‍വലിച്ചു. 2398.26 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്.  വെള്ളിയാഴ്ച ഡാമില്‍ വീണ്ടും ഓറന്‍ജ് അലേര്‍ട് പ്രഖ്യാപിച്ചു. റൂള്‍ കര്‍വ് പ്രകാരം ഇടുക്കി ഡാമിലെ ജലനിരപ്പ് 2398.31 അടിയില്‍ എത്തിയപ്പോഴാണ് വ്യാഴാഴ്ച റെഡ് അലേര്‍ട് പ്രഖ്യാപിച്ചത്. 

ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ പെയ്യുന്നില്ല. ഇടുക്കിയില്‍ പൊതുവേ തെളിഞ്ഞ കാലാവസ്ഥയാണ്. അതിനിടെ മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 135.45 അടിയായി ഉയര്‍ന്നു. ജലനിരപ്പ് 136 അടിയില്‍ എത്തിയാല്‍ മുല്ലപ്പെരിയാറില്‍ ആദ്യ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിക്കും.

Idukki, News, Kerala, Dam, Alerts, Red alert withdrawn at Idukki Dam

അതേസമയം വെള്ളിയാഴ്ച സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ വെള്ളിയാഴ്ച യെലോ അലേര്‍ട് പ്രഖ്യാപിച്ചു. ഓറന്‍ജ് അലേര്‍ട് മാറിയെങ്കിലും ജാഗ്രത തുടരാനാണ് നിര്‍ദേശം.

Keywords: Idukki, News, Kerala, Dam, Alerts, Red alert withdrawn at Idukki Dam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?