കോഴിക്കോട് എന്‍ജിന്‍ ഓയില്‍ ഗോഡൗണിന് തീപിടിത്തം; സമീപത്തെ താമസക്കാരെ മാറ്റിപ്പാര്‍പിച്ചു
കോഴിക്കോട്: (www.kvartha.com 06.10.2021) എന്‍ജിന്‍ ഓയില്‍ ഗോഡൗണിന് തീപിടിച്ചു. ബാലുശ്ശേരി റോഡില്‍ കക്കോടി മുക്കിന് സമീപമാണ് സംഭവം. വെള്ളിമാടുകുന്ന്, നരിക്കുനി എന്നിവിടങ്ങളില്‍ നിന്നെത്തിയ അഗ്‌നി രക്ഷാ സേന തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.
അര്‍ധരാത്രിയോടെയാണ് എന്‍ജിന്‍ ഓയില്‍ ഗോഡൗണിന് തീപിടിച്ചത്. കന്നാസുകളിലും ബാരലുകളിലും സൂക്ഷിച്ച ഓയില്‍ പരന്നൊഴുകി. മുന്‍കരുതലിന്റെ ഭാഗമായി സമീപത്തെ താമസക്കാരെ മാറ്റിപ്പാര്‍പിച്ചു.
Keywords: Kozhikode, News, Kerala, Fire, Accident, Engine oil godown, Fire broke out in Kozhikode engine oil godown
Powered by Info News For You

Comments
Post a Comment