'നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കാനും നാടിന്റെ ശോഭനമായ ഭാവി ഉറപ്പുവരുത്താനും ഒരുമിച്ച് നില്‍ക്കാം'; വിജയദശമി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: (www.kvartha.com 15.10.2021) കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന വിജയദശമി ദിത്തില്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അറിവാണ് ഒരു സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നത്. അതുകൊണ്ടാണ് വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ട സാമൂഹ്യപ്രവര്‍ത്തനമായി പരിഗണിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫെയ്‌സ്ബുകിലൂടെയാണ് മുഖ്യമന്ത്രി മഹാനവമി-വിജയദശമി ആശംസകള്‍ അറിയിച്ചത്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ദീര്‍ഘകാലം അടച്ചിട്ട വിദ്യാലയങ്ങള്‍ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പോകുന്നു എന്നതും സന്തോഷകരമായ കാര്യമാണ്. നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കാനും നാടിന്റെ ശോഭനമായ ഭാവി ഉറപ്പുവരുത്താനും ഒരുമിച്ച് നില്‍ക്കാമെന്നും അദ്ദേഹം കുറിച്ചു.
ഫെയ്‌സ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം:
അറിവാണ് ഒരു സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുന്നത്. അതുകൊണ്ടാണ് വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ട സാമൂഹ്യപ്രവര്‍ത്തനമായി പരിഗണിക്കപ്പെടുന്നത്. ഇന്ന് വിദ്യാരംഭ ദിനത്തില്‍ നിരവധി കുഞ്ഞുങ്ങളാണു അറിവിന്റെ ലോകത്തേക്ക് ആദ്യ ചുവടു വയ്ക്കുന്നത്. ഇന്ന് നേഹ, നിയ, കനി, ഫിദല്‍ എന്നീ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ദീര്‍ഘകാലം അടച്ചിട്ട വിദ്യാലയങ്ങള്‍ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പോകുന്നു എന്നതും സന്തോഷകരമായ കാര്യമാണ്. നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കാനും നാടിന്റെ ശോഭനമായ ഭാവി ഉറപ്പുവരുത്താനും ഒരുമിച്ച് നില്‍ക്കാം. എല്ലാവര്‍ക്കും മഹാനവമി-വിജയദശമി ആശംസകള്‍ നേരുന്നു.
Keywords: Thiruvananthapuram, News, Kerala, Chief Minister, Pinarayi Vijayan, Children, Vijayadashami, Chief Minister Pinarayi Vijayan wished Vijayadashami
Powered by Info News For You

Comments
Post a Comment