സ്‌കൂള്‍ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി, വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ വരേണ്ടതില്ല: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: (www.kvartha.com 30.10.2021) സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകുമെന്നും ആദ്യ രണ്ടാഴ്ച ലളിതമായ ക്ലാസുകളായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സ്‌കൂള്‍ അധ്യയനത്തെക്കുറിച്ച് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആശങ്ക ഉണ്ടാകേണ്ടതില്ല. ചില അധ്യാപകര്‍ വാക്‌സിനെടുത്തിട്ടില്ലെന്നും വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ സ്‌കൂളുകളിലേക്ക് വരേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുട്ടികളുടെ ആരോഗ്യത്തിനാണ് പ്രാധാന്യം. തല്‍ക്കാലം അറ്റന്‍ഡന്‍സും യൂണിഫോമും നിര്‍ബന്ധമാക്കില്ലെന്നും മന്ത്രി പറഞ്ഞു.

Thiruvananthapuram, News, Kerala, Vaccine, Minister, Teacher, Education, Study class, Preparation for school opening complete, non-vaccinated teachers should not come: Minister V Sivankutty

Keywords: Thiruvananthapuram, News, Kerala, Vaccine, Minister, Teacher, Education, Study class, Preparation for school opening complete, non-vaccinated teachers should not come: Minister V Sivankutty


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?