കോളജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍; കര്‍ശന നടപടിയുമായി സര്‍കാര്‍

തിരുവനന്തപുരം: (www.kvartha.com 23.10.2021) കോളജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷന്‍ നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി സര്‍കാര്‍. അധ്യാപകരുടെ ട്യൂഷന്‍ വിലക്കിക്കൊണ്ട് കോളജ് വിദ്യാഭ്യാസ ഡയരക്ടര്‍ സര്‍കുലര്‍ പുറപ്പെടുവിച്ചു. കോളജ് അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ നടത്തുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് വിദ്യാഭ്യാസ ഡയറക്ടറുടെ നടപടി.

ട്യൂഷന്‍ വിലക്കിയും സര്‍കാര്‍-എയ്ഡഡ് കോളജുകളിലെ പ്രിന്‍സിപല്‍മാര്‍ക്ക് ഇത് നിരീക്ഷിക്കുന്നതിന് നിര്‍ദേശം നല്‍കിയും ഡയറക്ടര്‍ സര്‍കുലര്‍ പുറത്തിറക്കി. അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ നടത്തുന്നുണ്ടോയെന്ന് പരിശോധിച്ച് എല്ലാ മാസവും റിപോര്‍ട് നല്‍കണമെന്ന് നിര്‍ദേശിച്ചു. 

Thiruvananthapuram, News, Kerala, Government, Ban, Education, Private tuition of college teachers; Government with strict action

സ്വകാര്യ ട്യൂഷന്‍ സ്ഥാപന നടത്തിപ്പിന്റെ ഭാഗമായതായി വിജിലന്‍സ് കണ്ടെത്തിയ കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡികേറ്റ് അംഗവും തലശ്ശേരി ബ്രണ്ണന്‍ കോളജ് അധ്യാപകനുമായ കെടി ചന്ദ്രമോഹനെ മലപ്പുറം ഗവ. വനിത കോളജിലേക്ക് സ്ഥലംമാറ്റി. സ്വകാര്യ ട്യൂഷന്‍ സ്ഥാപനത്തിന്റെ നടത്തിപ്പില്‍ കെ ടി ചന്ദ്രമോഹന്‍ ഉള്‍പെട്ടെന്ന വിജിലന്‍സ് ഡയറക്ടറുടെ റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

Keywords: Thiruvananthapuram, News, Kerala, Government, Ban, Education, Private tuition of college teachers; Government with strict action


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?