വിവിധ സ്ഥലങ്ങളില്‍ നിന്നായി കെട്ടിടനിര്‍മാണ സാമഗ്രികള്‍ മോഷ്ടിച്ചെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍


മങ്കട: (www.kvartha.com 23.10.2021) വിവിധ സ്ഥലങ്ങളില്‍ നിന്നായി കെട്ടിടനിര്‍മാണ സാമഗ്രികള്‍ മോഷ്ടിച്ചെന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. യൂസുഫ്(30) എന്നയാളെ ആണ് മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്ടോബര്‍ 17നാണ് കേസിനാസ്പദമായ സംഭവം. 

തിരൂര്‍ക്കാട് ഫഹീം എന്നയാളുടെ സൈറ്റില്‍ നിന്ന് സാമഗ്രികള്‍ മോഷണം പോയെന്നാണ് പരാതി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ മക്കരപ്പറമ്പ്, കൂട്ടിലങ്ങാടി ഭാഗത്ത് ഇയാളുടെ വാഹനം കണ്ടെത്തിയതോടെയാണ് പ്രതി വലയിലായതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബര്‍ 11ന് രാമപുരത്ത് മോഷണം നടത്തിയെന്ന സംഭവത്തിലും യുവാവിനെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 

News, Kerala, State, Malappuram, Theft, Accused, Police, Arrest, Complaint, Case, Youth arrested for alleged theft case in Mangada Malappuram


പെരിന്തല്‍മണ്ണ, മലപ്പുറം കൊളത്തൂര്‍, കൊപ്പം വയനാട്, നാട്ടുകല്ല് തുടങ്ങിയ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലും ഇയാള്‍ക്കെതിരെ കേസുണ്ടെന്ന് പൊലീസ് അറിയിച്ചു. മങ്കട ഇന്‍സ്പെക്ടര്‍ യു കെ ശാജഹാന്‍, എസ് ഐ അലവിക്കുട്ടി, എ എസ് ഐമാരായ മുരളി കൃഷ്ണദാസ്, ശാഹുല്‍, എസ് സി പി ഒ സലാം, സി പി ഒമാരായ രാജേഷ്, ഷിനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Keywords: News, Kerala, State, Malappuram, Theft, Accused, Police, Arrest, Complaint, Case, Youth arrested for alleged theft case in Mangada Malappuram

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?