കരുവന്നൂര്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത ഒരാള്‍ മരിച്ച നിലയില്‍; ജപ്തി നോടീസ് ലഭിച്ചതോടെ വലിയ മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍
തൃശൂര്‍: (www.kvartha.com 28.10.2021) കരുവന്നൂര്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത ഒരാള്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപാടന്‍ ജോസ് (60) ആണ് മരിച്ചത്. ബാങ്കില്‍ നിന്ന് ജപ്തി നോടീസ് ലഭിച്ചതോടെ വലിയ മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നും വായ്പ തിരിച്ചടക്കാന്‍ കഴിയാത്ത മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നും ബന്ധുക്കള്‍ പറഞ്ഞു.
കല്‍പണിക്കാരനായിരുന്ന ജോസ് മകളുടെ വിവാഹാവശ്യത്തിനായി കരിവന്നൂര്‍ ബാങ്കില്‍ നിന്ന് നാല് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. കൊറോണയും ലോക് ഡൗണും അടക്കമുള്ള പ്രതിസന്ധി വന്നതോടെ തിരിച്ചടവ് മുടങ്ങി. ബാങ്കില്‍ നിന്നും കഴിഞ്ഞ ദിവസം ജപ്തി നോട്ടീസ് ലഭിച്ചതോടെ വലിയ മാനസിക സമ്മര്‍ദത്തിലായിരുന്ന ജോസിനെ വ്യാഴാഴ്ച പുലര്‍ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Keywords: Thrissur, News, Kerala, Death, Bank, Notice, Found Dead, Loan, Man who took loan from Karuvannur Bank found dead
Powered by Info News For You

Comments
Post a Comment