ഉചിതമായ സ്ഥലം കണ്ടെത്തിയാല്‍ വിതുര ഫയര്‍ സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കുന്ന കാര്യം പരിശോധിക്കാം; ജി സ്റ്റീഫന്റെ സബ് മിഷന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: (www.kvartha.com 25.10.2021) ഉചിതമായ സ്ഥലം കണ്ടെത്തിയാല്‍ വിതുര ഫയര്‍ സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കുന്ന കാര്യം പരിശോധിക്കാവുന്നതാണെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി. ജി സ്റ്റീഫന്റെ സബ് മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

നിലവില്‍ വിതുര ഫയര്‍ സ്റ്റേഷന്‍ കെട്ടിടം പ്രവര്‍ത്തിക്കുന്നത് 2014-ല്‍ ഏര്‍പെടുത്തിയ താല്‍കാലിക സംവിധാനത്തിലാണ്. വിതുര പൊലീസ് സ്റ്റേഷന്‍ കോംപൗന്‍ഡിലെ ഒരു ക്വാര്‍ടേഴ്സാണ് ഇതിനായി ഉപയോഗിച്ചുവരുന്നത്. ഇവിടെ ഫയര്‍ സ്റ്റേഷന് പുതിയ കെട്ടിടം നിര്‍മിക്കുക എന്നത് പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

If a suitable site is found, Vithura Fire Station may consider constructing a new building; CM's reply to G Stephen's submission, Thiruvananthapuram, News, Chief Minister, Pinarayi Vijayan, Kerala

വിതുര, തൊളിക്കോട് വില്ലേജുകളില്‍ അനുയോജ്യമായ ഭൂമി ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടായെങ്കിലും അവ ഫലപ്രാപ്തിയില്‍ എത്തിയിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

Keywords: If a suitable site is found, Vithura Fire Station may consider constructing a new building; CM's reply to G Stephen's submission, Thiruvananthapuram, News, Chief Minister, Pinarayi Vijayan, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?