മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ഏത് സാഹചര്യവും നേരിടാന്‍ തയ്യാര്‍: മന്ത്രി കെ രാജന്‍
ഇടുക്കി: (www.kvartha.com 29.10.2021) മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഏത് തരത്തിലുള്ള അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും റവന്യുമന്ത്രി കെ രാജന്‍. ഷടെറുകള്‍ തുറക്കുന്നതിന് മുമ്പ് തന്നെ സുരക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനും ജനങ്ങളെ മാറ്റിപ്പാര്‍പിക്കാനും കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു.
വെള്ളിയാഴ്ച മുല്ലപ്പെരിയാര്‍ ഡാമിന്റെ രണ്ട് സ്പില്‍വെ ഷടെറുകളാണ് തുറന്നത്. ഇടുക്കി ഡാമില്‍ ജലനിരപ്പ് റൂള്‍ കര്‍വ് പരിധി പിന്നിട്ടതോടെ റെഡ് അലേര്‍ട് പ്രഖ്യാപിച്ചു. 2398.32 അടിയാണ് നിലവിലെ ജലനിരപ്പ്. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മുല്ലപ്പെരിയാറില്‍ നിന്ന് ആദ്യം വള്ളക്കടവിലേക്കാണ് ജലമെത്തുക. ഡാം തുറന്ന് ഒരുമണിക്കൂറോളം പിന്നിട്ടിട്ടും വള്ളക്കടവിലേക്ക് എത്തിയിട്ടില്ല. വെള്ളത്തിന്റെ ഒഴുക്ക് കുറവായതിനാലാണിത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
Keywords: Idukki, News, Kerala, Minister, Dam, Mullaperiyar Dam, Minister K Rajan, No need to worry about opening of Mullaperiyar Dam, ready to face any situation: Minister K Rajan
Powered by Info News For You

Comments
Post a Comment