നാല് വയസുള്ള മകൾ കിണറ്റിൽ മരിച്ച നിലയിൽ; കണ്ണീരൊഴിയാതെ കുടുംബം
ഉപ്പള: (www.kasargodvartha.com 29.10.2021) നാല് വയസുകാരിയായ മകൾ കിണറ്റിൽ വീണ് മരിച്ചതിന്റെ വേദനയിലാണ് ജാര്‍ഖണ്ഡ് സ്വദേശികളായ കുടുംബം. ഹസാരിബാഗ് സ്വദേശികളായ ശൗഖത് അലി - നാസിമ ഫാത്വിമ ദമ്പതികളുടെ മകൾ മുബശിറയെ വ്യാഴാഴ്ച വൈകീട്ടാണ് ഉപ്പളയിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്.
രണ്ടുമാസം മുമ്പ് മാത്രമാണ് കുടുംബം ഉപ്പളയിൽ എത്തിയത്. അതിനിടയിലുണ്ടായ ദുരന്തം കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായി. ഉപ്പള ഐല മൈതാനത്തിന് സമീപത്തെ മാലിങ്ക റോഡിലെ ഫ്‌ളാറ്റിലായിരുന്നു ഇവരുടെ താമസം. വ്യാഴാഴ്ച വൈകീട്ടോടെ മുബശിറയെ കാണാതാവുകയായിരുന്നു.
തുടർന്ന് കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലിലായിരുന്നു. അതിനിടെയാണ് കിണറ്റിൽ വീണ നിലയിൽ കുട്ടിയെ കണ്ടത്. ഉപ്പളയിൽ നിന്ന് ഫയർ ഫോഴ്‌സ് എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കിണറിലേക്ക് നോക്കുന്നതിനിടയിൽ കാൽ വഴുതി വീണതാകാമെന്നാണ് സംശയിക്കുന്നത്.
മഞ്ചേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. സഹോദരങ്ങൾ: മുശ്ഫിഖ ഫാത്വിമ, ശബാന, നുഅമാൻ.
Keywords: Kerala, Kasaragod, News, Death, Uppala, Well, Top-Headlines, Police, General-hospital, Fire force, 4 Year old girl found dead at well.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment