തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വാഹനങ്ങള്‍ തകര്‍ത്ത് കവര്‍ചാശ്രമം; പൊലീസ് പരിശോധന ആരംഭിച്ചു
തിരുവനന്തപുരം: (www.kvartha.com 10.10.2021) തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പാര്‍ക് ചെയ്തിരുന്ന 19 വാഹനങ്ങള്‍ തകര്‍ത്ത് കവര്‍ച്ചാശ്രമം. പേ ആന്‍ഡ് പാര്‍കിങ് ഗ്രൗന്‍ഡില്‍ ഉണ്ടായിരുന്ന വാഹനങ്ങളാണ് തകര്‍ത്തത്. ഈ പരിസരങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടാകുന്നതാണ്. കോവിഡ് കാലമായതിനാല്‍ പേ ആന്‍ഡ് പാര്‍ക്കിങ്ങില്‍ വാഹനങ്ങള്‍ കുറവായിരുന്നു.
സുരക്ഷാ ഉദ്യോഗസ്ഥര്‍ മാറിനിന്ന സമയത്താകാം കവര്‍ചാശ്രമം ഉണ്ടായതെന്ന് പൊലീസ് കരുതുന്നു. റെയില്‍വെ സ്റ്റേഷനില്‍ പാര്‍ക് ചെയ്യുന്ന വാഹനങ്ങളുടെ സുരക്ഷാച്ചുമതല റെയില്‍വെയ്ക്കാണ്. സംഭവസ്ഥലത്ത് പൊലീസ് പരിശോധന ആരംഭിച്ചു.
Keywords: Thiruvananthapuram, News, Kerala, Police, Robbery, Crime, Vehicles, Attempted robbery at Thampanoor railway station
Powered by Info News For You

Comments
Post a Comment