മയിലിനെ വേട്ടയാടി കൊലപ്പെടുത്തി ജഡം കൈവശംവച്ചുവെന്ന കേസ്; വികാരി അറസ്റ്റില്‍
തൃശ്ശൂര്‍: (www.kvartha.com 02.10.2021) മയിലുകളെ വേട്ടയാടി കൊലപ്പെടുത്തിയെന്ന കേസില്‍ വികാരി അറസ്റ്റില്‍. രാമവര്‍മ്മപുരം വിയ്യാനിഭവന്‍ ഡയറക്ടര്‍ കൂടിയായ ഫാ.ദേവസി പന്തല്ലൂക്കാരന്‍(65) ആണ് അറസ്റ്റിലായത്. തൃശ്ശൂര്‍ ഫ്ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ ഭാസി ബാഹുലേയന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
രണ്ട് മയിലുകളെ വലയില്‍പ്പെടുത്തി പിടികൂടി അടിച്ചു കൊലപ്പെടുത്തുകയും ജഡം കൈവശം സൂക്ഷിച്ചുവച്ചുവെന്നുമാണ് വികാരിക്കെതിരെയുള്ള കുറ്റം. കേസ് തുടരന്വേഷണത്തിനായി പട്ടിക്കാട് ഫോറെസ്റ്റ് സ്റ്റേഷന് കൈമാറി. ദേശീയപക്ഷിയും വന്യജീവി സംരക്ഷണ നിയമം 1972 ഒന്നാം ഷെഡ്യൂള്‍ പ്രകാരം സംരക്ഷിക്കുന്നതുമാണ് മയിലുകള്‍.
സെക്ഷന്‍ ഫോറെസ്റ്റ് ഓഫിസെര്‍ എം എസ് ഷാജി, ബീറ്റ് ഫോറെസ്റ്റ് ഓഫിസെര്‍മാരായ എന്‍ യു പ്രഭാകരന്‍, ഷിജു ജേക്കബ്, കെ ഗിരീഷ്‌കുമാര്‍, ഫോറെസ്റ്റ് ഡ്രൈവര്‍ സി പി സജീവ് കുമാര്‍ എന്നിവരും പങ്കെടുത്തു.
Powered by Info News For You

Comments
Post a Comment