ഒരു ക്ലിക് മതി; ദുബൈ പൊലീസ് സുരക്ഷയൊരുക്കും; സേവനങ്ങൾക്ക് സ്മാർട് ആപ്
ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com 08.10.2021) എക്സ്പോ 2020 സന്ദർശകരോട് ദുബൈ പൊലീസ് പറയുന്നു: 'ഞങ്ങളുടെ സേവനങ്ങൾ നിങ്ങളുടെ വിരൽത്തുമ്പിൽ'. എക്സ്പോ 2020 സന്ദർശകർക്ക് സംരക്ഷണവും സുരക്ഷിതത്വബോധവും ഉയർത്തുന്നതിനു ദുബൈ പൊലീസ് ആരംഭിച്ച ‘എക്സ്പോ 2020 ൽ നിങ്ങളുടെ സുരക്ഷ’ ക്യാംപയിനിലാണ് ഇക്കാര്യം ഉണർത്തിച്ചത്.
മുന്തിയതും ധ്രുതഗതിയിലുള്ളതുമായ സംരക്ഷണമാണ് എക്സ്പോ സന്ദർശകർക്കു നൽകുകയെന്നും ഇതിന്റെ ഭാഗമായി എല്ലാ സേവനങ്ങളും പൊതുജനങ്ങൾക്കു സൗകര്യപ്രദമായി ലഭ്യമാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള ദുബൈ പൊലീസ് സ്മാർട് ആപ് 'ഗൂഗിൾ പ്ലേ', 'ആപ് സ്റ്റോർ', 'ഹുവാവേ' എന്നിവയിൽ ലഭ്യമാണെന്നും പറഞ്ഞു.
പൊതുജനങ്ങളുടെ റിപോർടുകൾ സ്വീകരിക്കാനുള്ള ദുബൈ പൊലീസിന്റെ പൂർണ സന്നദ്ധത ബ്രി. ഖാലിദ് നാസർ അൽ റസൂഖി ആവർത്തിച്ചു വ്യക്തമാക്കി. ഡിജിറ്റൽ വികസനവും സ്മാർട് സേവനങ്ങളും വഴിയാണ് പൊലീസ് സുരക്ഷയൊരുക്കുക.
'വൈവിധ്യങ്ങളായ സംസ്കാരിക പാരമ്പര്യങ്ങളുള്ള 192 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന ലോകത്തിലെ ഏറ്റവും ബ്രഹത്തായ മേള അവിസ്മരണീയമാക്കുകയും ചരിത്ര സംഭവുമാക്കുകയെന്നുള്ളത് പൊലീസിന്റെ കർത്തവ്യമാണെന്ന് വിശ്വസിക്കുന്നു.' - അൽ റസൂഖി വ്യക്തമാക്കി.
സ്മാർട് ആപ് തുടർചയായി വികസിപ്പിച്ച് അപ്ഡേറ്റ് ചെയ്യുന്നു. ഏറ്റവും ഉയർന്ന രാജ്യാന്തര നിലവാരത്തിൽ വികസിപ്പിച്ചെടുത്തതാണ് ഈ ആപ്. സുരക്ഷ, കമ്യൂനിറ്റി സേവനം, സമൂഹത്തിൽ ബോധവൽക്കരണ സന്ദേശങ്ങൾ പ്രചരിപ്പിക്കുക എന്നതും ക്യാംപയിനിന്റെ ലക്ഷ്യമാണ്. അടിയന്തരമല്ലാത്ത കേസുകൾക്കുള്ള ഹോട് ലൈൻ: 999, അല്ലാത്തവയ്ക്ക്: 901 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.
< !- START disable copy paste -->
Powered by Info News For You

Keywords: Dubai, Gulf, News, Police, Application, Case, Security, Dubai Police say Expo visitors that we are just a click away.
Powered by Info News For You
Comments
Post a Comment