ഓസ്ട്രിയന്‍ സര്‍കാരിന്റെ മാധ്യമ വിഭാഗം തലവനായി മലയാളിയായ ഷില്‍ടന്‍ ജോസഫ് പാലത്തുങ്കല്‍ നിയമിതനായി; ഈ ചെറുപ്പക്കാരനെ ഏല്‍പിച്ചിരിക്കുന്നത് ഭാരിച്ച ഉത്തരവാദിത്തം
വിയന്ന: (www.kvartha.com 15.10.2021) ഓസ്ട്രിയന്‍ സര്‍കാരിന്റെ മാധ്യമ വിഭാഗം തലവനായി മലയാളിയായ ഷില്‍ടന്‍ ജോസഫ് പാലത്തുങ്കല്‍ നിയമിതനായി. ഓസ്ട്രിയന്‍ ചാന്‍സലര്‍ ആസ്ഥാനത്തെ മാധ്യമ വിഭാഗത്തിന്റെ (മീഡിയ പൊളിറ്റിക്‌സ്) തലവനായാണ് ഈ ചെറുപ്പക്കാരനെ നിയമിച്ചത്. ഭാരിച്ച ഉത്തരവാദിത്തമാണ് ഈ ചെറുപ്പക്കാരനെ ഏല്‍പിച്ചിരിക്കുന്നത്.
ഭരണകൂടത്തിന്റെ മാധ്യമ വിഭാഗത്തിന്റെ പ്രതിനിധി എന്ന പദവി ഓസ്ട്രിയയില്‍ ഏറെ പ്രസക്തിയുള്ള ഒരു ഉത്തരവാദിത്വമാണ് . എന്താണ് ഒരാള്‍ പഠിച്ചത് എന്നതിനേക്കാള്‍, എങ്ങനെ പുതിയ സാഹചര്യങ്ങളെ നേരിടാന്‍ തയാറാണ് എന്നതിനാണ് പ്രാധാന്യമെന്ന് പുതിയ സ്ഥാനം ഏറ്റെടുത്തതിനെ കുറിച്ച് ഷില്‍ടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ആദ്യമായാണ് ഇന്‍ഡ്യയില്‍, പ്രത്യേകിച്ച് മലയാളിയായ ഒരു വ്യക്തി ഓസ്ട്രിയന്‍ ഭരണകൂടത്തിന്റെ ഉന്നതസ്ഥാനത്ത് എത്തുന്നത്. ഓസ്ട്രിയയില്‍ ജനിച്ചു വളര്‍ന്ന ഷില്‍ടന്‍ സ്‌കൂള്‍ ഫൈനല്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയിരുന്നു.
വീനര്‍ നോയ്സ്റ്റാറ്റ് (ഓസ്ട്രിയ), ഓക്‌സ്‌ഫോര്‍ഡ് (യുകെ), ജോണ്‍ ഹോപ്കിന്‍സ് യൂനിവേഴ്‌സിറ്റി (യു എസ്), ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റി (യു എസ്) എന്നിവിടങ്ങളില്‍ നടത്തിയ ഉപരിപഠനത്തിനു ശേഷം ഷില്‍ടന്‍ ജര്‍മന്‍ ഡോയ്ചേ ബാങ്ക് ഉള്‍പെടെയുള്ള പല പ്രമുഖ സ്ഥാപനങ്ങളിലും ജോലിചെയ്തു. 2016-ല്‍ 'സ്റ്റോറിബോര്‍ഡ് പ്രൊഡക്ഷന്‍സ്' എന്ന പേരില്‍ ബിസിനസും തുടങ്ങിയിരുന്നു. 2020 മുതല്‍ ഷില്‍ടന്‍ ഓസ്ട്രിയന്‍ ഫിനാന്‍സ് മാര്‍കറ്റിന്റെ നിയന്ത്രണ കമിഷനിലും അംഗമാണ്.
കാരിത്താസില്‍ സിവില്‍ സേവനം നടത്തിയ ഷില്‍ടന്‍ ഇപ്പോഴും സമയം കിട്ടുമ്പോള്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി സേവനം അനുഷ്ഠിക്കുന്നുണ്ട്. 'മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക, ഉത്സാഹത്തിന്റെയും ആവേശത്തിന്റെയും ദീപ്തി മറ്റുള്ളവരിലും കൊളുത്തുക, അനിശ്ചിതത്വത്തിനു മുന്‍പില്‍ പിന്തിരിയാതിരിക്കുക, ധൈര്യം വെടിയാതിരിക്കുക, ആത്മവിശ്വാസം ആര്‍ജിക്കുക, പരാജയങ്ങള്‍ ഏറ്റെടുക്കാന്‍ തയാറാവുക' ഇതൊക്കെയാണ് തന്നെ മുന്‍പോട്ടു നയിക്കുന്നതെന്ന് ഷെല്‍ടന്‍ പറയുന്നു.
Powered by Info News For You
പ്രതിവര്‍ഷം 50 മില്യണ്‍ യൂറോ ബഡ്ജറ്റ് കൈകാര്യം ചെയ്യുന്നതു കൂടാതെ റിപബ്ലിക്കിനെ ബാധിക്കുന്ന സുപ്രധാനമായ പല തീരുമാനങ്ങളും രാജ്യത്തെ അറിയിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തം ഇനി ഷില്‍ടനാണ്. വന്‍വാര്‍ത്ത പ്രാധാന്യത്തോടെയാണ് ഓസ്ട്രിയയിലെ മാധ്യമങ്ങള്‍ ഷില്‍ടന്റെ നിയമനം റിപോര്‍ട് ചെയ്തത്. ഏതാനും നാളുകളായി പ്രധാനമന്ത്രിയുടെ ഓഫിസില്‍ ജോലി ചെയ്യുകയായിരുന്നു ഷില്‍ടന്‍ ജോസഫ്.
ഭരണകൂടത്തിന്റെ മാധ്യമ വിഭാഗത്തിന്റെ പ്രതിനിധി എന്ന പദവി ഓസ്ട്രിയയില്‍ ഏറെ പ്രസക്തിയുള്ള ഒരു ഉത്തരവാദിത്വമാണ് . എന്താണ് ഒരാള്‍ പഠിച്ചത് എന്നതിനേക്കാള്‍, എങ്ങനെ പുതിയ സാഹചര്യങ്ങളെ നേരിടാന്‍ തയാറാണ് എന്നതിനാണ് പ്രാധാന്യമെന്ന് പുതിയ സ്ഥാനം ഏറ്റെടുത്തതിനെ കുറിച്ച് ഷില്‍ടന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ആദ്യമായാണ് ഇന്‍ഡ്യയില്‍, പ്രത്യേകിച്ച് മലയാളിയായ ഒരു വ്യക്തി ഓസ്ട്രിയന്‍ ഭരണകൂടത്തിന്റെ ഉന്നതസ്ഥാനത്ത് എത്തുന്നത്. ഓസ്ട്രിയയില്‍ ജനിച്ചു വളര്‍ന്ന ഷില്‍ടന്‍ സ്‌കൂള്‍ ഫൈനല്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയിരുന്നു.
വീനര്‍ നോയ്സ്റ്റാറ്റ് (ഓസ്ട്രിയ), ഓക്‌സ്‌ഫോര്‍ഡ് (യുകെ), ജോണ്‍ ഹോപ്കിന്‍സ് യൂനിവേഴ്‌സിറ്റി (യു എസ്), ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റി (യു എസ്) എന്നിവിടങ്ങളില്‍ നടത്തിയ ഉപരിപഠനത്തിനു ശേഷം ഷില്‍ടന്‍ ജര്‍മന്‍ ഡോയ്ചേ ബാങ്ക് ഉള്‍പെടെയുള്ള പല പ്രമുഖ സ്ഥാപനങ്ങളിലും ജോലിചെയ്തു. 2016-ല്‍ 'സ്റ്റോറിബോര്‍ഡ് പ്രൊഡക്ഷന്‍സ്' എന്ന പേരില്‍ ബിസിനസും തുടങ്ങിയിരുന്നു. 2020 മുതല്‍ ഷില്‍ടന്‍ ഓസ്ട്രിയന്‍ ഫിനാന്‍സ് മാര്‍കറ്റിന്റെ നിയന്ത്രണ കമിഷനിലും അംഗമാണ്.
കാരിത്താസില്‍ സിവില്‍ സേവനം നടത്തിയ ഷില്‍ടന്‍ ഇപ്പോഴും സമയം കിട്ടുമ്പോള്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി സേവനം അനുഷ്ഠിക്കുന്നുണ്ട്. 'മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക, ഉത്സാഹത്തിന്റെയും ആവേശത്തിന്റെയും ദീപ്തി മറ്റുള്ളവരിലും കൊളുത്തുക, അനിശ്ചിതത്വത്തിനു മുന്‍പില്‍ പിന്തിരിയാതിരിക്കുക, ധൈര്യം വെടിയാതിരിക്കുക, ആത്മവിശ്വാസം ആര്‍ജിക്കുക, പരാജയങ്ങള്‍ ഏറ്റെടുക്കാന്‍ തയാറാവുക' ഇതൊക്കെയാണ് തന്നെ മുന്‍പോട്ടു നയിക്കുന്നതെന്ന് ഷെല്‍ടന്‍ പറയുന്നു.
ചങ്ങനാശ്ശേരിയില്‍നിന്നു ദശകങ്ങള്‍ക്കു മുമ്പ് വിയന്നയിലേക്കു താമസമാക്കിയ ഔസേപ്പച്ചന്‍ - ലിസി പാലത്തുങ്കല്‍ ദമ്പതികളുടെ മകനാണ് ഷില്‍ടന്‍ ജോസഫ്. ഷെറിന്‍ സഹോദരനാണ്. ഇരുവരും വിയന്നയിലെ ആദ്യകാല മലയാളം സ്‌കൂള്‍ - ബാലകൈരളിയില്‍ വിദ്യാര്‍ഥികളായിരുന്നു. സ്പാനിഷ് ഉള്‍പെടെയുള്ള വിവിധ യൂറോപ്യന്‍ ഭാഷകള്‍ കൂടാതെ മാതൃഭാഷയും ഷില്‍ടന് നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുന്നുണ്ട്.
Keywords: Shilton Joseph Palathungal, a Malayalee, has been appointed head of the media department of the Austrian government, Media, News, Malayalee, Prime Minister, Office, World.
Powered by Info News For You
Comments
Post a Comment