പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശകനായി അമിത് ഖരെയെ നിയമിച്ചു


ന്യൂഡെല്‍ഹി: (www.kvartha.com 14.10.2021) മുന്‍ എച് ആര്‍ ഡി- വാര്‍ത്താവിതരണ മന്ത്രാലയ സെക്രടറിയും 1985 ബാചിലെ ഐ എ എസ് ഉദ്യോഗസ്ഥനുമായ അമിത് ഖരെയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശകനായി നിയമിച്ചു. രണ്ടുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അമിത് ഖരെ സെപ്റ്റംബര്‍ 30ന് ഉന്നത വിദ്യാഭ്യാസ സെക്രടറിയായി വിരമിച്ചിരുന്നു.

മോദിയുടെ കീഴില്‍ ഒരുകാലത്ത് മാനവിക വിഭവശേഷി മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ, സ്‌കൂള്‍ വകുപ്പുകളുടെയും വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെയും നേതൃത്വം വഹിച്ചിരുന്ന സെക്രടറിമാരില്‍ ഒരാളാണ് ഇദ്ദേഹം.  

News, National, India, New Delhi, Prime Minister, Narendra Modi, Former higher education secretary Amit Khare appointed as PM Modi’s advisor


പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ 2020ലെ ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തുന്നതിലും വാര്‍ത്താവിതരണ മന്ത്രാലയത്തില്‍ ഡിജിറ്റല്‍ മീഡിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് സുപ്രധാന മാറ്റങ്ങള്‍ കൊണ്ടുവരുന്നതിലും പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഖരെ.

Keywords: News, National, India, New Delhi, Prime Minister, Narendra Modi, Former higher education secretary Amit Khare appointed as PM Modi’s advisor

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?