ജനജീവിതം കൂടുതൽ ദുരിതത്തിലാക്കി വീണ്ടും പാചകവാതക വില വർധിപ്പിച്ചു

കൊച്ചി: (www.kvartha.com 06.10.2021) ഗാർഹിക പാചകവാതക സിലിൻഡെറുകൾക്ക് വീണ്ടും വില വർധിപ്പിച്ചു. വീടുകളിൽ ഉപയോഗിക്കുന്ന സിലിൻഡെറിന് 15 രൂപയാണ് കൂട്ടിയത്. 906 രൂപ 50 പൈസയാണ് കൊച്ചിയിലെ വില. മുമ്പ് 891 രൂപ 50 പൈസയായിരുന്നു വില . അതേസമയം, വാണിജ്യ സിലിൻഡെറുകൾക്ക് രണ്ട് രൂപ കുറച്ചിട്ടുണ്ട്. 1726 രൂപയാണ് കൊച്ചിയിലെ വില.

News, Kochi, Rupees, Petrol, Diesel, Country, India, The price of domestic LPG cylinders has been increased again

ഇന്ധനവില തുടര്‍ചയായി കൂടുന്നതിനിടെയാണ് പാചകവാതകത്തിനും വില കൂട്ടിയത്. ഇന്ധനവില ഇന്നും വർധിപ്പിച്ചിട്ടുണ്ട്. ഡീസലിന് ലിറ്ററിന് 37 രൂപയും പെട്രോളിന് 30 രൂപയുമായാണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 105.18 ആയി വില

പെട്രോള്‍, ഡീസലിന്റെയും വിലയുടെ കാര്യത്തിൽ രാജ്യത്തിൽ ഏറ്റവും മുന്നിലുള്ളത് ഇൻഡ്യയയാണ്. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന ആവശ്യം ജനങ്ങൾ ഏറെക്കാലമായി ഉന്നയിക്കുന്നുണ്ട്. വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു.

Keywords: News, Kochi, Rupees, Petrol, Diesel, Country, India, The price of domestic LPG cylinders has been increased again.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?