കാപ്പില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: (www.kvartha.com 11.10.2021) വര്‍ക്കല ഇടവ കാപ്പില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കല്ലമ്പലം മാവിന്‍മൂട് സ്വദേശി വിഷ്ണുവിന്റെ മൃതദേഹമാണ് ഇടവ വെറ്റക്കട കടപ്പുറത്തുനിന്ന് കണ്ടെത്തിയത്. 

മൃതദേഹം പാരിപ്പള്ളി മെഡികല്‍ കോളജിലേക്ക് മാറ്റി. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആരോമലിനായി തിരച്ചില്‍ തുടരുകയാണ്. മരിച്ച വിഷ്ണു ഐടിഐ വിദ്യാര്‍ഥിയും ആരോമല്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയുമാണ്. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് വിഷ്ണുവും രണ്ട് സുഹൃത്തുക്കളും കുളിക്കാനിറങ്ങിയത്. 

Thiruvananthapuram, News, Kerala, Missing, Dead Body, Students, Body of one of missing at sea found

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാവായ്ക്കോണം സ്വദേശി കണ്ണനെ ഞായറാഴ്ച തന്നെ മീന്‍പിടിത്തക്കാര്‍ രക്ഷപെടുത്തിയിരുന്നു. അയിരൂര്‍ പൊലീസും പരവൂര്‍ ഫയര്‍ഫോഴ്സും മറൈന്‍ എന്‍ഫോഴ്സ്മെന്റും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്. 

Keywords: Thiruvananthapuram, News, Kerala, Missing, Dead Body, Students, Body of one of missing at sea found


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?