'ഏറെ നേരം മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന് സഹോദരിയെ യുവാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി'
ചെന്നൈ: (www.kvartha.com 05.10.2021) ഏറെ നേരം മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന് സഹോദരിയെ സഹോദരന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി പൊലീസ്. പഴനി സ്വദേശി മുരുഗേശന്റെ മകള്‍ ഗായത്രി ആണ് മരിച്ചത്. ദിണ്ടിഗല്‍ ജില്ലയിലെ പഴനിയിലാണ് ദാരുണ സംഭവം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്ന് പറഞ്ഞാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഗായത്രിയെ പരിശോധിച്ച ഡോക്ടര്‍മാര്‍ യുവതിയുടെ കഴുത്തില്‍ സംശയകരമായ പാടുകള്‍ കണ്ടെത്തുകയായിരുന്നു.
കൊലപാതകത്തിന് പിന്നില്‍ സഹോദരനായ ബാലമുരുകനാണെന്ന് മനസിലായതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും ബാലമുരുകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഗായത്രി ഏറെനേരം ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നത് കണ്ട് പ്രകോപിതനായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവാവ് പൊലീസിനോടു സമ്മതിച്ചു. സംഭവത്തില്‍ മാതാപിതാക്കള്‍ക്കു പങ്കുണ്ടോ എന്നും സംഭവം നടക്കുമ്പോള്‍ മറ്റു കുടുംബാംഗങ്ങള്‍ അവിടെയായിരുന്നുവെന്നും അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Keywords: Chennai, News, National, Killed, Death, Crime, Police, Case, Arrest, Young man killed for talking on phone for long time
Powered by Info News For You

Comments
Post a Comment