കുളിമുറിയില്‍നിന്ന് ഇറങ്ങിവന്നത് പോലെ തോര്‍ത്ത് മാത്രമുടുത്ത് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുത്തെന്ന കേസ്; അധ്യാപകനെതിരെ പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചു
ചെന്നൈ: (www.kvartha.com 04.10.2021) ഓണ്‍ലൈന്‍ ക്ലാസില്‍ കുളിമുറിയില്‍നിന്ന് ഇറങ്ങിവന്നത് പോലെ തോര്‍ത്ത് മാത്രമുടുത്ത് ക്ലാസെടുക്കുകയും പെണ്‍കുട്ടികളോട് ലൈംഗികചുവയോട് കൂടി സംസാരിക്കുകയും ചെയ്‌തെന്ന കേസില്‍ അധ്യാപകനെതിരെ കുറ്റപത്രം സമര്‍പിച്ചു. സ്വകാര്യ സ്‌കൂളിലെ കോമേഴ്‌സ് അധ്യാപകനായ രാജഗോപാലിനെതിരെയാണ് ചെന്നൈയിലെ പോക്‌സോ കോടതിയില്‍ പൊലീസ് കുറ്റപത്രം നല്‍കിയത്.
പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, അപമര്യാദയായി പെരുമാറല്‍ തുടങ്ങിയ കുറ്റങ്ങളാണ് രാജഗോപാലിനെതിരെ ചുമത്തിയിരിക്കുന്നത്. ഗുണ്ടാ ആക്ടും ചുമത്തിയിട്ടുണ്ട്. നിലവില്‍ പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലുള്ള രാജഗോപാലിന് വിചാരണ പൂര്‍ത്തിയാകാതെ പുറത്തിറങ്ങാനാകില്ല.
മോഡെല്‍ കൂടിയായ പൂര്‍വ വിദ്യാര്‍ഥി സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടതോടെയാണ് അധ്യാപകന്റെ അതിക്രമങ്ങള്‍ പുറത്തുവന്നത്. പെണ്‍കുട്ടികള്‍ ഏറെയുള്ള ഓണ്‍ലൈന്‍ ക്ലാസില്‍ കുളിമുറിയില്‍നിന്ന് ഇറങ്ങിവന്നത് പോലെ തോര്‍ത്ത് മാത്രമുടുത്ത് പ്രത്യക്ഷപ്പെടുക, ലൈംഗിക ചുവയോടെ സംസാരിക്കുക, ശരീര വര്‍ണന നടത്തുക തുടങ്ങിയ ആരോപണങ്ങളാണ് വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയത്.
ഈ സംഭവത്തില്‍ ഏഴ് വിദ്യാര്‍ഥികള്‍ പൊലീസില്‍ ഹാജരായി മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് രാജഗോപാലിനെ അറസ്റ്റ് ചെയ്തത്.
Powered by Info News For You

Comments
Post a Comment