യാത്രക്കാര്‍ ആദ്യം ഒന്ന് ഞെട്ടി, പിന്നെ അമ്പരപ്പ്; ബസില്‍ യാത്ര ചെയ്ത് തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍; ദൃശ്യങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ചെന്നൈ: (www.kvartha.com 24.10.2021) കഴിഞ്ഞദിവസം തമിഴ് നാടില്‍ ബസ് യാത്രക്കാരെ ഞെട്ടിച്ച് അപ്രതീക്ഷിതമായ ഒരു സംഭവം നടന്നു. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ചെന്നൈയിലെ സിറ്റി ബസിലാണ് സംഭവം. അപ്രതീക്ഷിതമായി എത്തിയ ഒരു യാത്രക്കാരനാണ് മറ്റ് യാത്രികരെ അമ്പരപ്പിച്ചത്.
അത് മറ്റാരുമല്ല, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനായിരുന്നു. ശനിയാഴ്ചയായിരുന്നു സംഭവം. മെഗാ വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ചില വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടെയാണ് സ്റ്റാലിന്‍ കണ്ണഗി നഗറില്‍ നിന്ന് ബസില്‍ കയറിയത്.
ഡിഎംകെ സര്‍കാര്‍ അധികാരമേറ്റതിന് പിന്നാലെ പ്രഖ്യാപിച്ച സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ച് സ്ത്രീകളോട് മുഖ്യമന്ത്രി സംസാരിക്കുകയും ബസിലെ സൗകര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തതായി സംസ്ഥാന സര്‍കാരിന്റെ പ്രസ്താവനയില്‍ പറയുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയാണ്. സംസ്ഥാന സര്‍കാര്‍ പുറത്തുവിട്ട വീഡിയോയില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വന്നുനില്‍ക്കുന്നതും, എംകെ സ്റ്റാലിന്‍ റോഡ് മുറിച്ചുകടന്ന് മറുവശത്തുള്ള ബസില്‍ കയറുന്നതും കാണാം.
അമ്പരന്നുപോയ യാത്രക്കാര്‍ അദ്ദേഹത്തെ കൂപ്പുകൈകളോടെ അഭിവാദ്യം ചെയ്യുന്നതും ചില സ്ത്രീകള്‍ മുഖ്യമന്ത്രിക്കൊപ്പം സെല്‍ഫി എടുക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അവരില്‍ ചിലരോട് അദ്ദേഹം സംസാരിക്കുന്നതും കാണാം.
കോവിഡ് പശ്ചാത്തലത്തില്‍ ബസ് യാത്രയ്ക്ക് ഏര്‍പെടുത്തിയ നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍കാര്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. ഉത്സവ സീസണിന് മുന്നോടിയായി കേരളത്തിലേക്കുള്ള ബസുകള്‍ ഒഴികെയുള്ളവയില്‍ 100 ശതമാനം സീറ്റുകളിലും യാത്രക്കാരെ അനുവദിച്ചിരുന്നു.
Powered by Info News For You

ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ശനിയാഴ്ച നവംബര്‍ 15 വരെ നീട്ടുകയും അതോടൊപ്പം ചില ഇളവുകള്‍ അനുവദിക്കുകയും ചെയ്തു. ഒരുപാട് ആളുകള്‍ ഒത്തുകൂടുന്ന ഉത്സവങ്ങള്‍ക്കും രാഷ്ട്രീയ പരിപാടികള്‍ക്കുമുള്ള നിരോധനം തുടരുമെന്നും സര്‍കാര്‍ അറിയിച്ചിരുന്നു.
Keywords: Watch: Tamil Nadu Chief Minister MK Stalin Boards Public Bus Surprising Passengers, Chennai, News, Chief Minister, Video, Passenger, Bus, Social Media, National, Women.தி. நகர் - கண்ணகி நகர் வழித்தட பேருந்தில் மாண்புமிகு முதலமைச்சர் @mkstalin அவர்கள் திடீரென ஆய்வு மேற்கொண்டு, பெண்களிடம் மகளிருக்கான இலவச பேருந்து பயண திட்டம் குறித்து கேட்டறிந்தார். pic.twitter.com/QbKwZKpB3i
— CMOTamilNadu (@CMOTamilnadu) October 23, 2021
Powered by Info News For You
Comments
Post a Comment