പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി; പാസ്റ്റര്‍ അറസ്റ്റില്‍
കോഴിക്കോട്: (www.kvartha.com 29.10.2021) പോക്‌സോ കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് പാസ്റ്ററെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. സുമന്ദ്(34) എന്നയാളെയാണ് പേരാമ്പ്ര എസ് ഐ ബാബുരാജ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഏപ്രിലിലാണ് അറസ്റ്റിന് ആസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തിലും പാസ്റ്ററുടെ പെരുമാറ്റത്തിലും സഹോദരിക്ക് സംശയം തോന്നിയതോടെ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയോട് വീട്ടുകാര്‍ വിശദമായി അന്വേഷിച്ചപ്പോഴാണ് ലൈംഗികാതിക്രമം പുറത്ത് വന്നത്.
തുടര്‍ന്ന്, ബുധനാഴ്ച പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെ പാസ്റ്ററെ ഇയാളുടെ വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തു. കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Powered by Info News For You

Comments
Post a Comment