സര്‍കാര്‍ സ്ഥാപനങ്ങളില്‍ തമിഴ് മുഖ്യന്റെ മിന്നല്‍ സന്ദര്‍ശനം; പൊലീസ് സ്റ്റേഷന്‍, വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍, എന്നുവേണ്ട അടുക്കളയില്‍ വരെ നേരിട്ടെത്തി വിലയിരുത്തല്‍
ചെന്നൈ: (www.kvartha.com 02.10.2021) സര്‍കാര്‍ സ്ഥാപനങ്ങളില്‍ തമിഴ് മുഖ്യന്റെ മിന്നല്‍ സന്ദര്‍ശനം. പൊലീസ് സ്റ്റേഷന്‍, വിദ്യാര്‍ഥികളുടെ ഹോസ്റ്റല്‍, എന്നുവേണ്ട അടുക്കളയില്‍ വരെ നേരിട്ടെത്തി കാര്യങ്ങളുടെ വിലയിരുത്തല്‍. വിവിധ പരിപാടികള്‍ക്കായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വാഹനം അപ്രതീക്ഷിതമായി പല സര്‍കാര്‍ ഓഫിസുകളിലേക്കും സ്ഥാപനങ്ങളിലേക്കും കടന്നുചെന്നത്. സ്റ്റാലിന്റെ മിന്നല്‍ സന്ദര്‍ശനത്തില്‍ ഉദ്യോഗസ്ഥര്‍ ഞെട്ടിയിരിക്കയാണ്.
പൊലീസ് സ്റ്റേഷനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയതിനു പിന്നാലെ വിദ്യാര്‍ഥികളുടെ ഹോസ്റ്റലിലേക്കാണ് സ്റ്റാലിന്‍ നേരെ കടന്നുചെന്നത്. ധര്‍മപുരി ജില്ലയിലെ പെണ്ണഗരത്ത് സ്ഥിതി ചെയ്യുന്ന സര്‍കാരിന്റെ തന്നെ ആദിദ്രാവിഡാര്‍ ക്ഷേമ വിദ്യാര്‍ഥി ഹോസ്റ്റലിലാണ് മുഖ്യമന്ത്രി എത്തിയത്. ഹോസ്റ്റല്‍ സൗകര്യങ്ങളും ഭക്ഷണവും എല്ലാം വിദ്യാര്‍ഥികളോട് അദ്ദേഹം നേരിട്ട് ചോദിച്ചറിഞ്ഞു.
ഹോസ്റ്റല്‍ മുറികളിലെ സൗകര്യങ്ങള്‍, ശുചിമുറി, അടുക്കള, ഭക്ഷണമുറി എന്നിങ്ങനെ എല്ലായിടത്തും സ്റ്റാലിന്‍ കയറി നോക്കി വിലയിരുത്തി. വിദ്യാര്‍ഥികളുമായി സംസാരിച്ച് അവരുടെ ആവശ്യം കൂടി അറിഞ്ഞശേഷമാണ് അദ്ദേഹം മടങ്ങിയത്.
ഇതിനു പിന്നാലെ ധര്‍മപുരി ജില്ലയിലെ ആദിയമ്മന്‍കോട്ടെ പൊലീസ് സ്റ്റേഷനിലേക്കാണ് മുന്നറിയിപ്പില്ലാതെ സ്റ്റാലിന്‍ എത്തിയത്. ധര്‍മപുരിയില്‍ നിന്നും സേലത്തേക്കുള്ള രാത്രി യാത്രയിലായിരുന്നു മിന്നല്‍ സന്ദര്‍ശനം. മുഖ്യമന്ത്രി ഇതുവഴി കടന്നുപോകുമെന്നല്ലാതെ സ്റ്റേഷനില്‍ നേരിട്ടെത്തുമെന്ന് ഒരു ധാരണയും പൊലീസുകാര്‍ക്ക് ഇല്ലായിരുന്നു. പൊതുജനങ്ങളോടുള്ള പൊലീസ് നിലപാടുകളും പരാതികളില്‍ മേലുള്ള നടപടികളും നേരിട്ട് അറിയാനായിരുന്നു സ്റ്റാലിന്റെ വരവ്.
പൊലീസ് സ്റ്റേഷനിലെത്തിയ അദ്ദേഹം രജിസ്റ്ററുകള്‍ വിശദമായി പരിശോധിച്ചു. ലഭിച്ച പരാതികള്‍ അതിലെടുത്ത നടപടികള്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം കൃത്യമാണോ എന്നും മറ്റും അദ്ദേഹം പരിശോധിച്ചു. സ്റ്റാലിന്‍ സര്‍കാരിന്റെ 'നിങ്ങളുടെ മണ്ഡലത്തില്‍ മുഖ്യമന്ത്രി' എന്ന പദ്ധതിയെ കുറിച്ചും അദ്ദേഹം പൊലീസുകാരോട് ചോദിച്ചറിഞ്ഞു.
Keywords: TN CM MK Stalin Surprise Visit To Government School Students Hostel, Chennai, News, Chief Minister, Visit, Police Station, Students, National.
Powered by Info News For You

Comments
Post a Comment