പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ വിമാനം തീഗോളമായി കത്തിയമര്‍ന്നു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍, വീഡിയോ വൈറല്‍
ഹൂസ്റ്റണ്‍: (www.kvartha.com 20.10.2021) പറന്ന് ഉയരും മുന്‍പ് വിമാനം തീഗോളമായി കത്തിയമര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന 18 യാത്രക്കാരും മൂന്ന് ക്രൂ അംഗങ്ങളും അടക്കം 21 പേരും അത്ഭുതകരമായി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഹൂസ്റ്റണില്‍ നിന്ന് ബോസ്റ്റണിലേക്കുള്ള യാത്ര ആരംഭിക്കുന്നതിന് മുന്‍പാണ് ഫ്‌ലയര്‍ ബില്‍ഡേഴ്‌സ ഉടമ അലന്‍ ക്രെന്റിന്റെ സ്വകാര്യ വിമാനമാണ് അപകടത്തില്‍പെട്ടത്.
മക്‌ഡൊണല്‍ ഡഗ്ലസ് എംഡി-87 ചെറു വിമാനത്തളത്തില്‍ നിന്ന് പറന്നുയരാന്‍ ശ്രമിക്കവെയാണ് അപകടത്തില്‍പെട്ടത്. രണ്ടുപേരെ നിസാര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.
മേജര്‍ ലീഗ് ബേസ്‌ബോളിന്റെ അമേരികന്‍ ലീഗ് ചാമ്പ്യന്‍ഷിപ് സീരീസ് ഗെയിം-4 ല്‍ ഹൂസ്റ്റണ്‍ ആസ്‌ട്രോസ് റെഡ് സോക്‌സ് കളിക്കുന്നത് കാണാനുള്ള യാത്രയായിരുന്നു വന്‍ അപകടത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
അപകടത്തിന്റെ കാരണം പരിശോധിച്ച് വരികയാണെന്ന് ഫെഡറല്‍ എവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. സംഭവം നാഷണല്‍ ട്രാന്‍സ്‌പോര്‍ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അന്വേഷിക്കുമെന്നും എഫ് എ എ അറിയിച്ചു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.
Powered by Info News For You

Comments
Post a Comment