'കാസർകോട്ടുകാർ ഉൾപെട്ട കൊച്ചിയിലെ കോടികളുടെ മയക്കുമരുന്ന് കേസിൽ പിടിച്ചെടുത്തത് എം ഡി എം എ അല്ല'; അതിമാരകമായ മറ്റൊന്നെന്ന് പരിശോധനാ റിപോർട്

കൊച്ചി: (www.kasargodvartha.com 08.10.2021) കാസർകോട്ടുകാർ ഉൾപെട്ട കൊച്ചിയിലെ കോടികളുടെ മയക്കുമരുന്ന് കേസിൽ പിടിച്ചെടുത്തത് എം ഡി എം എ അല്ലെന്ന് കെമികൽ പരിശോധനാ റിപോർട്. എംഡിഎംഎക്ക് സമാനമായ മെതഫെറ്റമിന്‍ ആണ് ഇതെന്ന് റിപോർടിൽ പറയുന്നു. ഇത് യൂറോപില്‍ നിര്‍മിച്ചതാണെന്നും എം ഡി എം എയേക്കാൾ അതി വീര്യം കൂടിയ മയക്കുമരുന്നാണെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. എം ഡി എം എ ആണ് പിടികൂടിയതെന്ന് നേരത്തെ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

Kochi, Kerala, Kasaragod, MDMA, Report, Investigation, Case, Drugs, Custody, Top-Headlines, Special-squad, Kochi MDMA case; Chemical test report out.

കേസില്‍ ഒരു സ്ത്രീ കൂടി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ആകെ 12 പേരാണ് ഇതിനോടകം അറസ്റ്റിലായത്. ഇതിൽ മൂന്ന് പേർ കാസർകോട് സ്വദേശികളാണ്. അജ്മല്‍, മുഹമ്മദ് ഫൈസല്‍, മുഹമ്മദ് ശരീഫ് എന്നിവരാണ് കേസിൽ ഉൾപെട്ട കാസർകോട്ടുകാർ.

ഓഗസ്റ്റ് 19 ന് എക്‌സൈസും കസ്റ്റംസും കൊച്ചിയില്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ കാക്കനാട്ടെ ഫ്ലാറ്റില്‍ നിന്നാണ് മയക്കുമരുന്നും മാന്‍ കൊമ്പുമായി ഏഴ് പേര്‍ പിടിയിലായത്. ആദ്യം നടത്തിയ പരിശോധനയില്‍ 90 ഗ്രാമും രണ്ടാമത്തെ തെരച്ചിലില്‍ ഒരു കിലോഗ്രാമും മയക്കുമരുന്ന് കണ്ടെടുത്തിരുന്നു. ഏകദേശം 13 കോടി രൂപയുടെ മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. തുടർ അന്വേഷണത്തിലാണ് ബാക്കിയുള്ളവർ പിടിയിലായത്. പ്രതികളില്‍ നിന്ന് മാന്‍ കൊമ്പ് കണ്ടെടുത്ത കേസ് വനം വകുപ്പിന് കൈമാറിയിട്ടുണ്ട്.

കാക്കനാട്ടെ റീജിയണല്‍ കെമികല്‍ ലാബിലാണ് മയക്കുമരുന്നുകളുടെ പരിശോധന നടന്നത്. യൂറോപില്‍ നിന്ന് മെതഫെറ്റമിന്‍ ശ്രീലങ്കയില്‍ എത്തിച്ച് അവിടെനിന്ന് തമിഴ്‌നാട് വഴി കേരളത്തിലേക്ക് കടത്തുകയായിരുന്നുവെന്നാണ് അന്വേഷണസംഘം സൂചിപ്പിക്കുന്നത്.


Keywords: Kochi, Kerala, Kasaragod, MDMA, Report, Investigation, Case, Drugs, Custody, Top-Headlines, Special-squad, Kochi MDMA case; Chemical test report out.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?