സ്വത്തുതര്‍കത്തെ തുടര്‍ന്ന് സഹാദരിമാര്‍ ചേര്‍ന്ന് സഹോദര ഭാര്യയെ വെട്ടിപ്പരിക്കേല്‍പിച്ചതായി പരാതി
ഇരിട്ടി: (www.kvartha.com 15.10.2021) ഭര്‍തൃസഹോദരിമാര്‍ വെട്ടിപ്പരിക്കേല്‍പിച്ചതായി യുവതിയുടെ പരാതി. ഉളിക്കല്‍ കല്ലുവയല്‍ റോഡിലെ താമസക്കാരനായ കളരിക്കല്‍ ജോസാണ് ഭാര്യ പുഷ്പ ജോണി(46)നെ തന്റെ രണ്ട് സഹോദരിമാര്‍ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പിച്ചതായി ഉളിക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. വെട്ടുകത്തികൊണ്ട് തലക്ക് മാരകമായി മുറിവേറ്റ പുഷ്പയെ ഇരിട്ടി താലൂക് ആശുപത്രിയിലും തുടര്‍ന്ന് ഇരിട്ടിയിലെ തന്നെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ 10.30ഓടെയായിരുന്നു ആക്രമണം. സഹോദരിമാരായ മണിക്കടവിലെ മെറ്റി, ഷീന, സെനിത്ത് എന്നിവര്‍ ചേര്‍ന്ന് തന്റെ വീട്ടിലെത്തി ഭാര്യയെ മക്കളുടെ മുന്നിലിട്ട് വാക്കത്തികൊണ്ട് വെട്ടുകയും നെഞ്ചിനും മറ്റും ചവിട്ടുകയായിരുന്നു എന്ന് ജോസ് പറഞ്ഞു. വീട്ടില്‍ പഠിച്ചുകൊണ്ടിരുന്ന മക്കളെയും ഇവര്‍ ചവിട്ടിയും തല്ലിയും ഉപദ്രവിച്ചുവെന്നും പരാതിയില്‍ പറയുന്നു.
ഈ സമയം കുട്ടികളുടെ ആവശ്യവുമായി ബന്ധപ്പെട്ട് ജോസ് സ്‌കൂളില്‍ പോയിരിക്കുകയായിരുന്നു. ഫോണ്‍ വിളിച്ചുപറഞ്ഞതനുസരിച്ച് വീട്ടിലെത്തുമ്പോഴേക്കും സഹോദരിമാര്‍ രണ്ടു പേര്‍ സ്‌കൂടെറില്‍ സ്ഥലം വിട്ടു. വീട്ടിനകത്ത് ചോരയില്‍ കുളിച്ചുകിടന്ന പുഷ്പ ജോണിനെ ഉടന്‍ ഇരിട്ടി താലൂക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നെന്ന് ജോസ് പറഞ്ഞു. സ്വത്തുതര്‍ക്കമാണ് ആക്രമണത്തിനു പിന്നിലെന്ന് പറയുന്നു.
നേരത്തെ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന്റെ പേരില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 17ന് ഉളിക്കല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നതായും ഇതില്‍ ഒരു നടപടിയും പൊലീസ് സ്വീകരിച്ചില്ലെന്നും ജോസ് ആരോപിച്ചു.
ഇപ്പോഴത്തെ തന്റെ പരാതിയില്‍ ഉളിക്കല്‍ പൊലീസ് ആശുപത്രിയിലെത്തി പുഷ്പ ജോണിന്റെ മൊഴിയെടുത്തു. വിദ്യാര്‍ഥികളായ പിഞ്ചുമക്കളുടെ മുന്നിലിട്ടു അക്രമം നടത്തിയതിനും അവരെ ഉപദ്രവിച്ചതിനും ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതായും ജോസ് അറിയിച്ചു.
Powered by Info News For You

Comments
Post a Comment