മകനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടതിന്റെ ആഘാതം; അസുഖ ബാധിതയായ മാതാവ് തൊട്ടടുത്ത ദിവസം മരിച്ചു

കരുനാഗപ്പള്ളി (കൊല്ലം): (www.kvartha.com 07.10.2021) മകനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടതിന്റെ ആഘാതത്തില്‍ അസുഖ ബാധിതയായ മാതാവ് തൊട്ടടുത്ത ദിവസം മരിച്ചു. കുലശേഖരപുരം കോട്ടയ്ക്കുപുറം തേനേരില്‍ വീട്ടില്‍ മധുവിന്റെ ഭാര്യ സന്ധ്യയാണ് (38) മരിച്ചത്. ഇവരുടെ മകന്‍ ആദിത്യനെ (നന്ദു-14) ചൊവ്വാഴ്ച രാവിലെ പുരയിടത്തിലെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

Woman dies after son's death, Kollam, News, Local News, Dead, Obituary, Kerala

പൊലീസെത്തി ആദിത്യന്റെ മൃതദേഹം പാരിപ്പള്ളി മെഡികല്‍ കോളജിലേക്കു കൊണ്ടു പോകുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാത്രിയില്‍ നെഞ്ചുവേദന അനുഭവപ്പെട്ട സന്ധ്യയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച മരണത്തിന് കീഴടങ്ങി.

അമ്മയുടെയും മകന്റെയും മൃതദേഹം അടുത്തടുത്ത ചിതകളില്‍ സംസ്‌കരിച്ചു. സന്ധ്യ കരുനാഗപ്പള്ളിയിലുള്ള ടെക്‌സ്‌റ്റൈല്‍സിലെ ജീവനക്കാരിയായിരുന്നു. ആദിത്യന്‍ കുലശേഖരപുരം ഗവ. എച്ച് എസ് എസിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിയാണ്. സന്ധ്യയുടെ മറ്റൊരു മകന്‍ അനന്തു.

Keywords: Woman dies after son's death, Kollam, News, Local News, Dead, Obituary, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?