കാണാതായ യുവാവിന്റെ മൃതദേഹം ക്വാറിക്കുളത്തില്‍ കണ്ടെത്തി

അമ്പലവയല്‍: (www.kvartha.com 04.10.2021) യുവാവിന്റെ മൃതദേഹം ക്വാറിക്കുളത്തില്‍ കണ്ടെത്തി. പച്ചിലക്കാട് പടിക്കാംപൊയില്‍ മാമൂട്ടില്‍ പരേതനായ കുട്ടപ്പന്റെ മകന്‍ ഷിജേഷ് (31) ആണ് മരിച്ചത്. ഷിജേഷിനെ വെള്ളിയാഴ്ച രാവിലെ മുതല്‍ കാണ്മാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ കമ്പളക്കാട് പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

ഇതിനുപിന്നാലെയാണ് ശനിയാഴ്ച ആറാട്ടുപാറ ക്വാറിക്കുളത്തില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞദിവസം കുളത്തിന് സമീപം കാര്‍ കണ്ടതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

News, Kerala, Dead Body, Found Dead, Police, Missing, Complaint, Body of missing youth found

Keywords: News, Kerala, Dead Body, Found Dead, Police, Missing, Complaint, Body of missing youth found


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?