ആരെങ്കിലും തോണ്ടിയാല്‍ നിന്ന് പോകുന്നതല്ല വകുപ്പിന്റെ പ്രവര്‍ത്തനം; കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നത് വസ്തുതയാണ്; പ്രസ്താവനയില്‍ നിന്നും ഒരടി പിന്നോട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: (www.kvartha.com 15.10.2021) ആരെങ്കിലും തോണ്ടിയാല്‍ നിന്ന് പോകുന്നതല്ല വകുപ്പിന്റെ പ്രവര്‍ത്തനമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. എംഎല്‍എമാരെ കൂട്ടി കരാറുകാര്‍ കാണാന്‍ വരുന്നതുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഒരടി പിന്നോട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. 

നിയമസഭയില്‍ താന്‍ നടത്തിയ പ്രസംഗം ഇടതുമുന്നണിയുടെ നിലപാടാണെന്നും അത് പിന്‍വലിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസ്താവന വിവാദമായതോടെ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

Riyas not ready to apologise, stands firm on statement, Kozhikode, News, Minister, Allegation, Media, Controversy, Politics, Kerala

കരാറുകാരും ചില ഉദ്യോഗസ്ഥരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നത് വസ്തുതയുള്ളതാണ്. എംഎല്‍എമാര്‍ വരേണ്ടതില്ലെന്ന് പറഞ്ഞത് മറ്റ് മണ്ഡലങ്ങളിലെ കരാറുകാരേയും കൂട്ടി വരുന്നതിനെക്കുറിച്ചാണ്. സ്വന്തം മണ്ഡലത്തിലെ എംഎല്‍എമാരുമായി കരാറുകാര്‍ വരുന്നതില്‍ തെറ്റില്ല. എന്നാല്‍ ചില എം എല്‍ എമാര്‍ മറ്റ് മണ്ഡലങ്ങളില്‍ ഇടപെടുന്നുവെന്നും മന്ത്രി ആരോപിച്ചു.

അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് താന്‍ കരാറുകാരെ കുറിച്ച് പറഞ്ഞത് ആലോചിച്ച് ഉറപ്പിച്ചാണെന്നും മറിച്ച് ഉറക്കത്തില്‍ പറഞ്ഞതല്ലെന്നും അതുകൊണ്ട് തന്നെ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചിട്ടുമില്ലെന്നും മന്ത്രി അറിയിച്ചു. കരാറുകാരുടെ പ്രശ്നങ്ങളില്‍ ഇടപെട്ടിട്ടുണ്ട്. താന്‍ പറയുന്നത് എല്ലാ കരാറുകാരും ഉദ്യോഗസ്ഥരും ഒരുപോലെയാണെന്നല്ല. മറിച്ച് ചിലര്‍ തമ്മില്‍ അവിശുദ്ധ കൂട്ടുക്കെട്ടുണ്ടെന്നാണ് പറഞ്ഞത്.

അവിശുദ്ധ കൂട്ടുകെട്ട് സംബന്ധിച്ച് താന്‍ പറഞ്ഞ കാര്യങ്ങള്‍ സിഎജി റിപോര്‍ടിലും പരാമര്‍ശിച്ചിട്ടുണ്ട്. കരാറുകാരുമായി ഇടപെടുമ്പോള്‍ അവര്‍ ആരാണെന്ന് അന്വേഷിക്കുന്നത് സ്വാഭാവികമാണ്. അത്തരം ഇടപെടലുകളില്‍ ശ്രദ്ധ വേണമെന്നത് ഇടതുമുന്നണിയുടെ നിലപാടാണ്. അതില്‍ ഭരണകക്ഷി എംഎല്‍എമാര്‍ എതിര്‍പ് പ്രകടിപ്പിക്കുമെന്ന് കരുതുന്നില്ല.

മറിച്ച് തനിക്കെതിരെ പടപ്പുറപ്പാടെന്ന് കേട്ട് സന്തോഷിക്കുന്നവര്‍ക്ക് വേണ്ടിമാത്രമാണ് ഈ മറുപടികളെന്നും മന്ത്രി പറഞ്ഞു. മാര്‍കെറ്റ് വില കുറയുമ്പോഴും കൂടിയ സമയത്തെ വിലയിട്ട് കരാര്‍ ഉണ്ടാക്കുന്നു. ഒരു ജില്ലയുടെ ഇന്‍വോയിസ് മറ്റൊരു ജില്ലയുടേതെന്ന് കാണിക്കുന്നു. ഇത് കാരണം സര്‍കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

എന്നാല്‍ ചില ഉദ്യോഗസ്ഥരുടെ അറിവോടെയാണ് ഇത് ചെയ്യുന്നത്. സമയബന്ധിതമായി പണികള്‍ തീര്‍ക്കാതിരിക്കുന്നതിലും ചില ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടെന്നും മന്ത്രി ആരോപിച്ചു.

Keywords: Riyas not ready to apologise, stands firm on statement, Kozhikode, News, Minister, Allegation, Media, Controversy, Politics, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?